Home Recipes വളരെ എളുപ്പത്തിൽ അരിപ്പൊടി കൊണ്ട് കറുമുറെ കഴിക്കാൻ ഒരു സ്നാക്ക്….. എല്ലാവരും ട്രൈ ചെയ്തു നോക്കൂ...

വളരെ എളുപ്പത്തിൽ അരിപ്പൊടി കൊണ്ട് കറുമുറെ കഴിക്കാൻ ഒരു സ്നാക്ക്….. എല്ലാവരും ട്രൈ ചെയ്തു നോക്കൂ നിങ്ങൾക്കൊക്കെ വളരെ ഇഷ്ടപ്പെടുന്ന ഒരു സ്നാക്ക് ആണ്….

ചേരുവകൾ

1 കപ്പ് അരിപ്പൊടി

2 tbsp കടലപൊടി

ഉപ്പ് ആവശ്യത്തിന്

ഒരു ടേബിൾസ്പൂൺ എണ്ണ അല്ലെങ്കിൽ നെയ്യ്

കുറച്ച് എള്ള്

തയ്യാറാക്കുന്ന വിധം

ഒരു കപ്പ്  അരിപ്പൊടിയും രണ്ട് ടേബിൾസ്പൂൺ കടലപ്പൊടിയും ഒരു പാത്രത്തിൽ എടുക്കുക.

അത് നന്നായി ഇളക്കി യോജിപ്പിക്കുക.

1 പാൻ സ്റ്റൗ വെച്ച് അതിലേക്ക് 1 കപ്പ്അതായത് പൊടി എടുത്ത അതെ കപ്പ് തന്നെ വെള്ളം എടുത്ത് അതിലേക്ക് കുറച്ച് ഉപ്പും ,1 tbsp എണ്ണ അല്ലെങ്കിൽ നെയ് ഒഴിച്ച് നന്നായി തിളപ്പിക്കുക.

അതിലേക്ക് പൊടി ചേർത്ത് കുഴച്ച് എടുക്കണം. സ്റ്റൗ ഓഫ് ആക്കി 2 മിൻ അടച്ചു വെക്കണം.

കൈയിൽ അല്പം എണ്ണ ആക്കി നന്നായി കുഴച്ച് എടുക്കാം. കുറച്ച് എള്ളും കൂടി ചേർക്കണം.

ചപ്പാത്തി പലകയിൽ വെച്ച് നന്നായി പരത്തി ചതുരത്തിൽ കട്ട് ചെയ്തു എടുക്കാം. ചൂടായ എണ്ണയിൽ ഇട്ട് ഫ്രൈ ചെയ്യുക.

വളരെ വിജയകരമായ ഈ സ്നാക്ക് നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടമാകും എന്ന് പ്രതീക്ഷിക്കുന്നു.. എല്ലാവരും ട്രൈ ചെയ്തു നോക്കണേ…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here