Home Chicken നാടൻ കുരുമുളക് ചിക്കൻ മല്ലിപ്പൊടി വേണ്ട… ചിക്കൻ മസാല വേണ്ട……. എല്ലാവരും ട്രൈ ചെയ്തു നോക്കൂ...

നാടൻ കുരുമുളക് ചിക്കൻ മല്ലിപ്പൊടി വേണ്ട… ചിക്കൻ മസാല വേണ്ട……. എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും ഇഷ്ടപ്പെടും

നാടൻ കുരുമുളക് ചിക്കൻ

കൈ വിടാതിരിക്കാം… കൈ കഴുകൂ… “Break the chain ”

ആവശ്യമായ ചേരുവകൾ

* ചിക്കൻ – 200 ഗ്രാം
* കുരുമുളക് – 1 ടീസ്പൂൺ
* നല്ല ജീരകം – 1/2 ടീസ്പൂൺ
* പെരുംജീരകം – 3 /4 ടീസ്പൂൺ
* എണ്ണ – 1 1/2 ടേബിൾസ്പൂൺ
* ചെറിയുള്ളി – 10 എണ്ണം
* സവാള – ഒന്നിൻറെ പകുതി
* കറിവേപ്പില – കുറച്ച്
* ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
* മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
* ഉപ്പ് – ആവശ്യത്തിന്
* ഗരംമസാല – 1/4 ടീസ്പൂൺ
* വെള്ളം – 3 ടേബിൾസ്പൂൺ
* മല്ലിയില – കുറച്ച്

ഉണ്ടാക്കുന്ന വിധം

* 200 ഗ്രാം ചിക്കൻ 1/4 ടീസ്പൂൺ മഞ്ഞൾ പൊടി, 1/4 ടീസ്പൂൺ ഉപ്പും ചേർത്ത് അര മണിക്കൂർ മുൻപ് മാറിനേറ്റ് ചെയ്തു മാറ്റി വെക്കുക
* ചൂടാക്കിയ പാനിലോട്ടു 1 ടീസ്പൂൺ കുരുമുളക്, 1/2 ടീസ്പൂൺ നല്ല ജീരകം, 1/2 ടീസ്പൂൺ പെരുംജീരകം എന്നിവ ചെറുതീയിൽ രണ്ടു മിനിറ്റ് റോസ്റ്റ് ചെയ്തു നന്നായി പൊടിച്ചു മാറ്റി വെക്കുക
* അതേ പാനിലോട്ടു ഒന്നര ടേബിൾസ്പൂൺ എണ്ണയൊഴിച്ചു 1/4 ടീസ്പൂൺ പെരുംജീരകം പൊട്ടിച്ചു 10 ചെറിയുള്ളി മുറിച്ചത്, ഒന്നിൻറെ പകുതി സവാള, കുറച്ചു കറിവേപ്പില എന്നിവ നന്നായി വഴറ്റി 1 ടീസ്പൂൺ ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റി പച്ചമണം മാറുമ്പോൾ ചിക്കനും 1/4 ടീസ്പൂൺ ഗരംമസാലയും ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റി മൂന്നു ടേബിൾസ്പൂൺ വെള്ളം ചേർത്ത് മൂടി വച്ച് ചെറുതീയിൽ വേവിക്കുക. വെന്തതിനു ശേഷം അതിലോട്ടു പൊടിച്ചു വച്ച മസാല പൊടി ചേർത്ത് വീണ്ടും രണ്ടു മിനിറ്റ് ചെറുതീയിൽ വെച്ച് മല്ലിയില വിതറി ഉപയോഗിക്കാം. നാടൻ കുരുമുളക് ചിക്കൻ റെഡി.

ഫുൾ വീഡിയോ ലിങ്ക് താഴെ👇👇👇യുണ്ട്

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ റവയും ഉരുളക്കിഴങ്ങും കൊണ്ട് Tawa sandwich ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here