പഞ്ഞി മിഠായി
ചേരുവകൾ:-
കടലപ്പൊടി- 3/4 കപ്പ്
മൈദ- 1/4 കപ്പ്
നെയ്യ്-1/2 കപ്പ്
പഞ്ചസാര-1 കപ്പ്
ചെറുനാരങ്ങാനീര്-1 TbSp
പിസ്താ -അലങ്കരിക്കാൻ
പാകം ചെയ്യുന്ന വിധം:-
ഒരു പാനിൽ നെയ്യ് ഒഴിച്ച് കടലപ്പൊടി,മൈദ എന്നിവ ഇട്ടു തുടരെ ചെറിയ തീയിലിട്ട് ഇളക്കുക…പൊടിയുടെ പച്ച മണം മാറണം…ഏകദേശം 12 മിനിറ്റ് വേണ്ടി വരും…എന്നിട്ട് അടുപ്പ് കെടുത്തുക…
ഇനി വേറൊരു പാനിൽ പഞ്ചസാര,വെള്ളം ചേർത്തു യോജിപ്പിച്ച ശേഷം അടുപ്പിൽ വെച്ചു തിളപ്പിക്കുക…നന്നായി തിളക്കുമ്പോൾ ചെറുനാരങ്ങാനീര് ചേർക്കുക….ഇതൊരു ഗോൾഡൻ കളർ ആവുമ്പോൾ വേറൊരു നെയ്യ് തടവിയ നോൺസ്റ്റിക് പാത്രത്തിൽ ഒഴിച്ചു രണ്ട് ചട്ടകം കൊണ്ട് ഉള്ളിലേക്ക് നീക്കുക…ഇത് കൈ കൊണ്ട് എടുക്കാൻ പറ്റുന്ന പാകം ആവുന്നത് വരെ ചട്ടകം ഉപയോഗിക്കാം…എന്നിട്ട് നീളത്തിൽ വലിച്ചു നീട്ടി രണ്ട് അറ്റവും ഒട്ടിച്ചു വട്ടത്തിലാക്കി 8 പോലെയാക്കി വീണ്ടും വട്ടത്തിലാക്കുക…ഇനി എടുത്ത് വെച്ച മാവ് കുറേശ്ശേയായി ഈ വട്ടത്തിൽ പുരട്ടി വീണ്ടും വലിച്ചു നീട്ടി 8 പോലെയാക്കി ഒരു വട്ടത്തിനു മോളിൽ വേറെ വട്ടം വെക്കുക…മാവ് തീരുന്നത് വരെ ഇതേ പോലെ ചെയ്യുക…അവസാനം നൂല് പോലെ കിട്ടും…ഇതൊരു നെയ്യ് തടവി പിസ്തയിട്ട ട്രെയിൽ നിരത്തുക…ഇത് ഫ്രിഡ്ജ്-ൽ വെച്ചു പിറ്റേന്ന് പാത്രത്തിൽ നിന്നും വിടീച് മുറിച്ചു കഴിക്കാം…നല്ല പഞ്ഞി പോലുള്ള Soan Papdi തയ്യാർ…
Note:-എനിക്കറിയാവുന്ന പോലെ റെസിപ്പി എഴുതാൻ ശ്രമിച്ചിട്ടുണ്ട്…എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ കമന്റ് ചെയ്തോളൂട്ടോ..
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ റവയും ഉരുളക്കിഴങ്ങും കൊണ്ട് Tawa sandwich ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.