Home Pudding Caramel Milk Pudding ചൈന ഗ്രാസ്സോ , ജെലാറ്റിനോ ഒന്നും ഉപയോഗിക്കാതെ പാലും വേറെ വീട്ടിലുണ്ടാവുന്ന...

Caramel Milk Pudding ചൈന ഗ്രാസ്സോ , ജെലാറ്റിനോ ഒന്നും ഉപയോഗിക്കാതെ പാലും വേറെ വീട്ടിലുണ്ടാവുന്ന മറ്റു ചേരുവകളും ഉപയോഗിച്ച് 20 മിനുറ്റിൽ ഒരു കിടിലൻ പുഡ്ഡിംഗ് റെഡി !!! എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

Caramel Milk Pudding

ചേരുവകൾ :

പാൽ – 2 കപ്പ്
പഞ്ചസാര – 1/4 കപ്പ് + 2 ടേബിൾസ്പൂൺ
കോൺ ഫ്ലോർ – 3 ടേബിൾസ്പൂൺ
വാനില എസ്സെൻസ് – 1/2 ടീസ്പൂൺ
നെയ്യ് – 1 ടീസ്പൂൺ
ഉപ്പ് – ഒരു നുള്ള്
വെള്ളം – 2 ടേബിൾസ്പൂൺ + 1/4 കപ്പ്
ചോക്ലേറ്റ് – ആവശ്യം അനുസരിച്ചു

ഉണ്ടാക്കുന്ന വിധം :

1. ആദ്യം തന്നെ 1/4 കപ്പ് പഞ്ചസാര 2 ടേബിൾസ്പൂൺ വെള്ളം ചേർത്ത് യോജിപ്പിക്കുക ..ഇനി പഞ്ചസാര ഉരുക്കി കാരമൽ തയ്യാറാക്കണം.
2. 1/4 കപ്പ് വെള്ളത്തിൽ 3 ടേബിൾസ്പൂൺ കോൺ ഫ്ലോർ ഇട്ടു കലക്കി എടുത്തു വക്കുക .
3. തയ്യാറാക്കിയ കാരമലിലേക്കു 2 കപ്പ് പാലും കോൺ ഫ്ലോർ കലക്കിയ വെള്ളവും ചേർത്ത് ചെറിയ തീയിൽ കുറുക്കി എടുക്കുക .
4. ഇനി അതിലേക്കു നെയ്യ് കൂടെ ചേർക്കാം .കട്ട ഇല്ലാതെ നല്ലപോലെ പാൽ കുറുക്കി എടുക്കുക .
5. അവസാനം വാനില എസ്സെൻസ് കൂടെ ചേർക്കുക .
6. നെയ്യ് പുരട്ടിയ പാത്രത്തിലേക്ക് ഒഴിച്ച് ചൂടാറുമ്പോൾ ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കുക .
തണുത്തതിനു ശേഷം വേറെ പ്ലേറ്റിലേക്കു മാറ്റി മുകളിൽ ഗാർണിഷ് ചെയ്യാനായി ചോക്ലേറ്റ് ഗ്രേറ്റ് ചെയ്‌തു എടുക്കാം .

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here