മിൽക്ക് കേക്ക്
ചേരുവകൾ
വിപ്പിംഗ് ക്രീം – ഒന്നര കപ്പ്
മിൽക്മൈഡ് – അരക്കപ്പ്
പാൽ – അരക്കപ്പ്
റോസ് സിറപ്പ് – 2 ടേബിൾസ്പൂൺ
ബ്രഡ് – 1 പാക്കറ്റ്
പിസ്താ , ചെറി – ഗാർണിഷ് ചെയ്യാൻ
ഉണ്ടാകുന്ന വിധം
ഒരു ബൗളിലേക് അരക്കപ്പ് വിപ്പിംഗ് ക്രീം മിൽക്മൈഡ് പാൽ റോസ് സിറപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്തു വെക്കുക .
ഒരു ബൗളിൽ വിപ്പിംഗ് ക്രീം ഒഴിച്ചു അടിച്ചെടുത്തു പൈപ്പിങ് ബാഗിൽ ആക്കി വെക്കുക .ബ്രഡ് സ്ലൈസിന്റെ സൈഡ് മുറിച്ചു മാറ്റുക .
ഒരു ഗ്ലാസ് ട്രേയിൽ കുറച്ചു റോസ് മിൽക്ക് ഒഴിച്ച് കൊടുക്കുക .ഇതിന്റെ മുകളിലായി ബ്രഡ് ഓരോന്നായി വെച്ചുകൊടുക്കുക .ഇതിന്റെ മുകളിൽ വീണ്ടും റോസ് മിൽക്ക് ഒഴിച്ചുകൊടുക്കുക .
ഇതിന്റെ മുകളിൽ ക്രീം വെച്ച് കൊടുക്കുക .മുകളിൽ വീണ്ടും ബ്രഡ് വെച്ച് കൊടുക്കുക .ഇങ്ങനെ രണ്ടോ മൂന്നോ ലയർ ചെയ്യുക .
ഏറ്റവും മുകളിലായി വിപ്പിംഗ് ക്രീം വെച്ച് ഡിസൈൻ ചെയ്തു പിസ്താ ചെറി വെച്ച് ഗാർണിഷ് ചെയ്തു 4 മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്തെടുക്കുക .
നിങ്ങൾക്കെല്ലാവർക്കും ഈ മിൽക്ക് കേക്ക് ഇഷ്ടം ആയിട്ടുണ്ടാവും എന്ന് വിചാരിക്കുന്നു എല്ലാവരും ട്രൈ ചെയ്തു നോക്കൂ നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപ്പെടുന്ന രുചികരമായ വിഭവം……
വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ മിൽക്ക് കേക്ക് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.