Wheat cake rusk
ചേരുവകൾ
ഗോതമ്പു പൊടി -2 cup
ബേക്കിംഗ് പൗഡർ -2 tsp
ഉപ്പ് -രണ്ടു നുള്ള്
ടൂട്ടി ഫ്രൂട്ടി -1/4 cup-1/2 cup(optional)
ഉപ്പില്ലാത്ത ബട്ടർ -100g
പൊടിച്ച പഞ്ചസാര -1 cup
മുട്ട -2
വാനില എസ്സെൻസ് -1tsp
പാൽ -1/2 cup+1 tbsp
തയ്യാറാക്കുന്ന വിധം
ഗോതമ്പുപൊടി ,ബേക്കിംഗ് പൗഡർ ,ഉപ്പ് എന്നിവ യോജിപ്പിച്ചു വയ്ക്കുക .ഇതിൽ നിന്ന് 1tbsp പൊടിയെടുത്തു ഫ്രൂട്സ് ൽ മിക്സ് ചെയ്തുവയ്ക്കുക .
ബട്ടർ ബീറ്റർ ഉപയോഗിച്ച് മയപ്പെടുത്തി എടുക്കുക.ഇതിലേക്ക്പഞ്ചസാര ,മുട്ട എസ്സെൻസ് എന്നിവ ഓരോന്നായി ചേർത്ത് ബീറ്റ് ചെയ്യുക .
ഇതിലേക്ക്ഗോതമ്പുപൊടിയുടെ കൂട്ട് കുറച്ചു കുറച്ചായി അരിച്ചു ചേർത്ത് മെല്ലെ യോജിപ്പിക്കുക .പാലും ചേർക്കുക.ഇതിലേക്ക്ഫ്രൂട്സ് മിക്സും ചേർത്ത് ഇളക്കിയ ശേഷം ബേക്കിംഗ് ടിൻ ഒഴിച്ച് ബേക്ക് ചെയ്യുക .
180 ഡിഗ്രിയിൽ 10 മിനിറ്റ് പ്രീഹീറ്റ് ചെയ്ത ഓവൻ ൽ 180 ഡിഗ്രിയിൽ തന്നെ 40 മിനിറ്റ് ബേക്ക് ചെയ്യുക .ഈ കേക്ക് തണുത്ത ശേഷം മുറിച്ചുവീണ്ടും 15 മിനിറ്റ് വീതം രണ്ടു വശവും 180 ഡിഗ്രിയിൽ തന്നെ ബേക്ക് ചെയ്യണം…
നമ്മുടെ റസ്ക് തയ്യാറായി… എല്ലാവർക്കും റസ്ക് ഇഷ്ടമായി എന്ന് വിചാരിക്കുന്നു
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ റസ്ക് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.