Home Drink ഒരു റിഫ്രഷിങ് ഡ്രിങ്ക് നമ്മൾ മുന്തിരിങ്ങ എപ്പോഴും പഞ്ചസാര മാത്രം ചേർത്ത് ജ്യൂസ് ഉണ്ടാക്കി കുടിക്കാറാണ്...

ഒരു റിഫ്രഷിങ് ഡ്രിങ്ക് നമ്മൾ മുന്തിരിങ്ങ എപ്പോഴും പഞ്ചസാര മാത്രം ചേർത്ത് ജ്യൂസ് ഉണ്ടാക്കി കുടിക്കാറാണ് പതിവ്. ഒരു തവണ ഇങ്ങനെയുണ്ടാക്കി നോക്കൂ…. എല്ലാവരും ട്രൈ ചെയ്ത് നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും….

ആവശ്യമായ ചേരുവകൾ

* കറുത്ത മുന്തിരിങ്ങ – 20 എണ്ണം

* പഞ്ചസാര – 3 ടേബിൾസ്പൂൺ

* വെള്ളം – 1 1/2 കപ്പ്

* ഇഞ്ചി – ചെറിയൊരു കഷ്ണം

* നന്നാറി സർബത്ത് – 1 ടീസ്പൂൺ

* ചെറുനാരങ്ങാ നീര് – അര ചെറുനാരങ്ങയുടെ

ഉണ്ടാക്കുന്ന വിധം

20 കറുത്ത മുന്തിരിങ്ങ, 3 ടേബിൾസ്പൂൺ പഞ്ചസാര, 1 1/2 കപ്പ് വെള്ളം, ചെറിയൊരു കഷ്ണം ഇഞ്ചി എന്നിവ ചേർത്ത് നന്നായി മിക്സിയിലോ ജ്യൂസറിലോ അടിച്ചെടുത്ത് അരിച്ചെടുക്കുക.

അരിച്ചെടുത്ത ജ്യൂസിലോട്ടു 1 ടീസ്പൂൺ നന്നാറി സർബത്ത്, അര ചെറുനാരങ്ങയുടെ നീര് എന്നിവ ചേർത്ത് മിക്സ് ചെയ്തു ഗ്ലാസ്സിലോട്ടു മാറ്റി കുടിക്കാം.

അടിപൊളി വെറൈറ്റി ഡ്രിങ്ക് റെഡി. റിഫ്രഷ്‌മെന്റിനും ഇമ്മ്യൂണിറ്റിക്കും വളരെ നല്ലതാണ്.

വിശദമായ വീഡിയോകൾ ലഭിക്കാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ റിഫ്രഷ് ഡ്രിങ്ക് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here