വെജിറ്റബിൾ കറി
ആവശ്യമുള്ള സാധനങ്ങൾ
സവാള-1
പച്ചമുളക്-3എണ്ണം
കാരറ്റ്-1
കോളിഫ്ലവർ-1cup
ബീൻസ്-1cup
ഉരുളക്കിഴങ്ങ്-1
തക്കാളി-1
മല്ലി-2tbsp
വറ്റൽമുളക്-6എണ്ണം
ചെറിയ ജീരകം-1/2tsp പെരുംജീരകം-1/2tsp
പട്ട-1ചെറുത്
ഗ്രാമ്പൂ-3എണ്ണം
ഉപ്പ്-ആവശ്യത്തിന്
ഓയിൽ -2tbsp
തയ്യാറാക്കുന്ന വിധം
ഒരു കുക്കറിലേക്ക് 2 ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ ഒരു വലിയ സവാള അരിഞ്ഞത് ഒരു ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ട് നല്ലവണ്ണം ഒന്ന് വയറ്റി എടുക്കുക ശേഷം ഇതിലേക്ക് ഒരു ചെറിയ തക്കാളി അരിഞ്ഞത് ഇട്ട് നല്ലോണം വഴറ്റിയെടുക്കാം ആവശ്യത്തിനുള്ള ഉപ്പും കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഇട്ട് നല്ലവണ്ണം മിക്സ് ചെയ്തതിനുശേഷം അരിഞ്ഞു വെച്ച പച്ചക്കറികൾ ഇട്ടു രണ്ട് കപ്പ് വെള്ളവും ഒഴിച്ച് കുക്കർ അടച്ച് വെച്ച് രണ്ട് വിസിൽ വേവിച്ചെടുക്കാം….
രണ്ട് വിസിലിന് ശേഷം പ്രഷർ എല്ലാം പോയാൽ കുക്കർ തുറന്നു നോക്കാം ഇനി ഇത് മാറ്റിവയ്ക്കാം ഇനി മറ്റൊരു പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ മല്ലി അര ടീസ്പൂൺ മഞ്ഞൾ പൊടി ആറ് വറ്റൽ മുളക് അര ടീസ്പൂൺ ചെറിയ ജീരകം അര ടീസ്പൂൺ പെരുംജീരകം ഇട്ടു നല്ലവണ്ണം ഒന്ന് ചൂടാക്കിയെടുക്കുക ശേഷം ഇതൊരു മിക്സിയുടെ ജാർ ഇട്ട് നന്നായി പൊടിച്ചെടുക്കുക.
ഈ പൊടിച്ചെടുത്ത പൊടി നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന പച്ചക്കറി കറി യിലേക്ക് ഇട്ടുകൊടുക്കാം നല്ലവണ്ണം ഒന്ന് മിക്സ് ചെയ്ത് എടുക്കാം ഇനി ഒരു 5 മിനിറ്റ് തിളപ്പിക്കണം ഇതിലേക്ക് ഒരു കപ്പ് മല്ലിയില അരിഞ്ഞതും കൂടി ഇട്ട് മിക്സ് ചെയ്യാം അത് സ്വാദിഷ്ടമായ പച്ചക്കറി കറി തയ്യാർ
ഇറച്ചിയോ മീനോ ഒന്നും ഇല്ലാത്തപ്പോൾ ഈ ഒരു കറി ഉണ്ടാക്കിയാൽ തീർച്ചയായും എല്ലാവർക്കും ഇഷ്ടമാകും
വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ വെജിറ്റബിൾ കറി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.