പഴം ഉണ്ട😋👌 ( Banana Balls )
ഇത് എങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കാം എന്നു നോക്കാം..
ആദ്യം തന്നെ ഒരു പാൻ വെച്ചിട്ട് അതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് കുറച്ച് അണ്ടിപ്പരിപ്പും മുന്തിരിയും ഇട്ട് വാട്ടുക. ശേഷം രണ്ടു നേന്ത്രപ്പഴം അരിഞ്ഞത് ചേർത്ത് വാട്ടുക. ഇനി ഇതിലേക്ക് ആവശ്യമായ പഞ്ചസാര ചേർത്തു കൊടുക്കാം, ശേഷം ഒരു കാൽക്കപ്പ് അവിൽ ചേർക്കാം. ഒരു ഏലക്ക പൊടിച്ചതും ചേർത്ത് കൊടുക്കാം.
ഇനി നമുക്ക് ഇതിനെ മാറ്റി വെക്കാം. ചൂടാറുമ്പോൾ നമുക്ക് ഇതിനെ ചെറിയ ഉരുളകൾ ആക്കണം.
ഇനി നമുക്ക് ഇത് മുക്കി പൊരിക്കാൻ ഉള്ള മാവ് റെഡിയാക്കാം..
ഇതിനായി നമ്മൾ ഒരു കപ്പ് ഗോതമ്പുപൊടിയും ഒരു ടേബിൾസ്പൂൺ അരിപ്പൊടിയും ആണ് ഉപയോഗിക്കുന്നത്. ഒരു കാൽക്കപ്പ് നേന്ത്രപ്പഴം അരിഞ്ഞത് ഇതിലേക്ക് ചേർത്ത് കൊടുക്കണം. പാകത്തിന് ഉപ്പും കുറച്ച് പഞ്ചസാരയും ചേർത്തു കൊടുക്കാം. രണ്ടു നുള്ള് മഞ്ഞൾപ്പൊടിയും ചേർക്കാം. കുറച്ചു വെള്ളം ഒഴിച്ച് നന്നായി മിക്സിയിൽ അടിച്ചെടുക്കുക. ഇനി നമുക്ക് ഓരോ ഉരുള കളും ഇതിൽ മുക്കി പൊരിക്കാം. നല്ല ടേസ്റ്റ് ആയ പഴം ഉണ്ട ഇവിടെ റെഡിയായിട്ടുണ്ട്.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.