നുറുക്ക് ഗോതമ്പ് പാലപ്പം
തയ്യാറാക്കുന്ന വിധം
നുറുക്ക് ഗോതമ്പ്ഒരു നാഴി (ഞാൻ ഒരു നാഴിക്ക് ത്യല്യമായ കപ്പ് ആണ് അളവിന് ഉപയോഗിച്ചത്)
INSTANT YEAST -1/2 TSP (ACTIVE DRIED YEAST ആണെങ്കിൽ മുക്കാൽ ടീസ്പൂൺ)
ചോറ്-2 TBSP
തേങ്ങ —-ഒരു മുറി
പഞ്ചസാര —1 TBSP
ഉപ്പ്
വെള്ളം—-1 ½ CUP
തയ്യാറാക്കുന്ന വിധം
1ST STEP
നന്നായി കഴുകി വാരി പിഴിഞ്ഞെടുത്ത നുറുക്ക് ഗോതമ്പ്, INSTANT YEAST, തേങ്ങ , ചോറ് , പഞ്ചസാര, ഉപ്പ് എന്നിവ വെള്ളം 1 ½ CUP ഒഴിച്ച് 2 1/2 മണിക്കൂർ വെക്കുക. 2 1/2 മണിക്കൂറിന് ശേഷം നന്നായി അരച്ചെടുക്കുക. എന്നിട്ട് അര മണിക്കൂർ മാവ് പൊങ്ങാൻ വെക്കുക. അര മണിക്കൂറിന് ശേഷം നന്നായി ഇളക്കുക.
NOTE:
ACTIVE DRIED YEAST ആണ് ഉപയോഗിക്കുന്നതെങ്കിൽ, ഇളംചൂടുവെളളതിൽ ACTIVE DRIED YEAST പഞ്ചസാരയും ചേർത്ത് 15 മിനിട്ടു പൊങ്ങാൻ വെക്കുക. 15 മിനിട്ടിന് ശേഷം അതിലൊട്ടു നന്നായി കഴുകി വാരി പിഴിഞ്ഞെടുത്ത നുറുക്ക് ഗോതമ്പ്, തേങ്ങ, ചോറ് , പഞ്ചസാര, ഉപ്പ് എന്നിവ വെള്ളം 1 ½ CUP ഒഴിച്ച് 2 1/2 മണിക്കൂർ വെക്കുക. 2 1/2 മണിക്കൂറിന് ശേഷം നന്നായി അരച്ചെടുക്കുക. എന്നിട്ട് അര മണിക്കൂർ മാവ് പൊങ്ങാൻ വെക്കുക. അര മണിക്കൂറിന് ശേഷം നന്നായി ഇളക്കുക.
2ND STEP
പാലപ്പച്ചട്ടി ചൂടാക്കി മാവ് ഒഴിച്ച് ചട്ടി കറക്കി വെക്കുക അതിന് ശേഷം അടച്ചുവച്ചു 3 മിനിറ്റ് ചെറുതീയിൽ വെക്കുക. മൂടി തുറന്ന് തയ്യാറായ പാലപ്പം ചട്ടിയിൽ നിന്നും മാറ്റുക.
നുറുക്ക് ഗോതമ്പ് പാലപ്പം വെറും 3 മണിക്കൂർ കൊണ്ട്… വളരെ രുചികരമായ എളുപ്പത്തിലും തയ്യാറാക്കാം..
വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ പാലപ്പം ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.