അസ്സൽ തേങ്ങാച്ചോറും നല്ല നാടൻ വറുത്തരച്ച കോഴിക്കറിയും
ചേരുവകൾ
മട്ടയരി (ചോറ് വെക്കാനെടുക്കുന്ന ഏതേലും അരി ) 3/4 cup
തേങ്ങ ചിരവിയത് 1 cup
ചെറിയ ഉള്ളി അരിഞ്ഞത് 1/4 cup
ഉലുവ 1 1/2 teaspoon
ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
ഈ ചേരുവകൾ എല്ലാം കൂടി mix ചെയ്ത് കുക്കറിൽ 2 cup വെള്ളം ചേർത്ത് ഒരു വിസിൽ അടിച്ചതിനു ശേഷം തീ off ചെയ്യണം.
അത് പാകത്തിന് വേവുമ്പോഴേക്കും നാടൻ രീതിയിൽ കോഴിക്കറി വെക്കാം
1 Chicken 1 kg
2 മല്ലിപൊടി 3 tbsp
3 മുളക്പൊടി 1 tbsp
4 മഞ്ഞൾപൊടി 1tsp
5 ഗരം മസാല 1tsp
6 കുരുമുളക്പൊടി 1 1/2tsp
7 ഇഞ്ചി കൊത്തിയരിഞ്ഞത് കുറച്ച്
8 പച്ചമുളക് 4 എണ്ണം
തേങ്ങ ചിരവിയത് 1 cup
വെളുത്തുള്ളി കുറച്ച്
ചെറിയ ഉള്ളി കുറച്ചധികം
കറിവേപ്പില
ഒന്ന് മുതൽ എട്ട് വരെയുള്ള ചേരുവകൾ എല്ലാം കൂടി 1/4 cup വെള്ളവും പാകത്തിന് ഉപ്പും ചേർത്ത് അടച്ച് വെച്ചു വേവിക്കുക.
തേങ്ങ നാലോ അഞ്ചോ വെളുത്തുള്ളിയും ചെറിയ ഉള്ളിയും കറിവേപ്പിലയും ചേർത്ത് നന്നായി വറുത്ത് അരച്ചെടുത്ത് വെന്ത ചിക്കനിലേക്ക് ചേർത്തിളക്കി രണ്ട് മിനിറ്റ് കഴിഞ്ഞിട്ട് തീ off ചെയ്യുക.
വെളിച്ചെണ്ണയിൽ ചെറിയ ഉള്ളിയും കറിവേപ്പിലയും മൂപ്പിച്ച് ഇതിലേക്ക് ചേർത്തിളക്കുക.
അപ്പൊ നല്ല നാടൻ കോഴിക്കറി റെഡി ആയിട്ടോ.
ഈ സമയം കൊണ്ട് തേങ്ങാച്ചോറും കുക്കറിൽ റെഡി ആവും.
ഇത് രണ്ടും കൂടി ഒരു പിടി പിടിച്ചാലുണ്ടല്ലോ വയറ് നിറയുന്നതേ അറിയില്ല….
വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ തേങ്ങാ ചോറും കോഴിക്കറിയുംഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.