Home Recipes കൊഞ്ചു റോസ്സ്റ് അഥവാ ഉണക്ക #ചെമ്മീൻ റോസ്സ്റ്. പച്ച കൊഞ്ചു റോസ്സ്റ് എല്ലാവരും കേട്ടിട് ഉണ്ടാകുമല്ലോ....

കൊഞ്ചു റോസ്സ്റ് അഥവാ ഉണക്ക #ചെമ്മീൻ റോസ്സ്റ്. പച്ച കൊഞ്ചു റോസ്സ്റ് എല്ലാവരും കേട്ടിട് ഉണ്ടാകുമല്ലോ. എന്നാൽ ഇത് ഒന്ന് ട്രൈ ചെയ്തു നോക്കു. തീർച്ചയായും ഇഷ്ടപ്പെടും….

 

കൊഞ്ചി റോസ്റ്റ്

ചേരുവകൾ

1.ഉണക്ക കൊഞ്ചു – 100 ഗ്രാം

2.സവാള – 1 അരിഞ്ഞത്

3.ഇഞ്ചി വെളുത്തുള്ളി ചതച്ചത്- 1tbsp

4..മുളകുപൊടി – 1 tbsp

5.മഞ്ഞൾപ്പൊടി – 1/4 tbsp

6.തക്കാളി – 1 അരിഞ്ഞത്

7. കുരുമുളക് പൊടി-1/4 tsp

8. ഗരം മസാല-1/2 tsp

9.പച്ചമുളക്_2

ഉപ്പ്, വെളിച്ചെണ്ണ,

കറിവേപ്പില

തയ്യാറാക്കുന്ന വിധം

വൃത്തിയാക്കി വെച്ച ഉണക്ക കൊഞ്ചിലേക്കു അല്പം ഉപ്പും മുളക് പൊടിയും പുരട്ടി എണ്ണയിൽ വറുത്തു മാറ്റുക.

ഇനി ഒരു ചട്ടി ചൂടായതിൽ എണ്ണ ഒഴിച്ച് സവോള മഞ്ഞൾ പൊടി ചേർത്ത് നന്നായി വഴറ്റി എടുക്കുക.

ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് പച്ച മണം മാറി വരുമ്പോൾ തക്കാളി ചേർത്ത് കൊടുക്കുക. തക്കാളി വഴന്നു വരുമ്പോൾ കുരുമുളക് പൊടിയും ഗരം മസാലയും ചേർക്കുക.

ഇതിലേക്ക് വറുത്ത കൊഞ്ചു ചേർത്ത് കറിവേപ്പിലയും കൂടി ചേർത് 2 mins ഇളക്കി കൊടുക്കുക. ചൂടോടെ ചോറിനു ഒപ്പം കഴിക്കുക.

Tips: വറുത്ത കൊഞ്ചു ഒന്ന് മിക്സിയിൽ കറക്കി എടുത്താൽ കൊഞ്ചു ഒന്ന് ഒതുങ്ങി കിട്ടും

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ കൊഞ്ച് റോസ്റ്റ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here