Home Pudding മുട്ടയോ റവയോ ജെലാറ്റിനോ ഒന്നും ചേർക്കാതെ കാരമൽ കസ്റ്റാർഡ് പുഡ്ഡിംഗ് ഉണ്ടാക്കിയാലോ? ഇന്നത്തെ താരം റേഷൻ...

മുട്ടയോ റവയോ ജെലാറ്റിനോ ഒന്നും ചേർക്കാതെ കാരമൽ കസ്റ്റാർഡ് പുഡ്ഡിംഗ് ഉണ്ടാക്കിയാലോ? ഇന്നത്തെ താരം റേഷൻ കടയിലെ നുറുക്ക് ഗോതമ്പാണ്…. എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും..

 

നുറുക്ക് ഗോതമ്പ് കാരമൽ കസ്റ്റാർഡ് പുഡ്ഡിംഗ്

ചേരുവകൾ:

1. നുറുക്ക് ഗോതമ്പ് – 1/2 കപ്പ്
2. പാൽ – 1/2 ലിറ്റർ
3. വെള്ളം – 1 1/2 കപ്പ്
4. പഞ്ചസാര – 11 ടേബിൾസ്പൂൺ (മധുരത്തിന് അനുസരിച്ച് എടുക്കാം)
5. വാനില എസൻസ് – 1 ടീസ്പൂൺ
കാരമൽ സിറപ്പ് ഉണ്ടാക്കാൻ:
1. പഞ്ചസാര – 3 ടേബിൾസ്പൂൺ

പാചകം ചെയ്യുന്ന രീതി:

1. നുറുക്ക് ഗോതമ്പ് നന്നായി കഴുകിയ ശേഷം വെള്ളം ഒഴിച്ച് മിനിമം 2 മണിക്കൂർ എങ്കിലും കുതിരാനായി വയ്ക്കണം

2. കുതിർത്ത നുറുക്ക് ഗോതമ്പ് അതിലെ വെള്ളത്തോടു കൂടി മിക്സിയിൽ നന്നായി അരച്ചെടുക്കുക

3. ശേഷം 3 തവണ അരിച്ച് അതിലെ പാൽ മാത്രം എടുക്കുക (ആദ്യം ഒരു വലിയ കണ്ണുള്ള അരിപ്പയിൽ അരിച്ച് കൈ കൊണ്ട് നന്നായി പിഴിഞ്ഞ് അതിലെ ചണ്ടി കളയുക. ശേഷം ഒരു ചായ അരിപ്പയിൽ അരിച്ച് എടുക്കാം)

4. അരിച്ചെടുത്ത പാൽ 1 3/4 കപ്പ് ഉണ്ടായിരുന്നു

5. ഒരു പാനിൽ പഞ്ചസാര ചേർത്ത് ഉരുക്കി കാരമലൈസ് ചെയ്ത് എടുക്കുക
(ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ സ്റ്റൗവിൽ നിന്നും ഇറക്കാം)

6. പുഡ്ഡിംഗ് ഉണ്ടാക്കുന്ന ടിന്നിലേക്ക് കാരമൽ സിറപ്പ് ചൂടോടെ ഒഴിച്ച് ചുറ്റിച്ച് കൊടുക്കാം

7. കാരമൽ സെറ്റ് ആവാൻ മാറ്റി വയ്ക്കുക

8. ഒരു ചുവട് കട്ടിയുള്ള പാത്രത്തിൽ അരിച്ചെടുത്ത നുറുക്ക് ഗോതമ്പിൻ്റെ പാൽ, എടുത്ത് വച്ചിട്ടുള്ള പാൽ, പഞ്ചസാര എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക

9. സ്റ്റൗവിൽ വച്ച് ചൂടാക്കുക

10. കൈ എടുക്കാതെ ഇളക്കി കൊടുക്കുക.

11. തിളച്ച് നന്നായി കുറുകി വരുമ്പോൾ ഇറക്കി വയ്ക്കുക

12. വാനില എസൻസ് ചേർത്ത് മിക്സ് ചെയ്യുക

13. ചൂടോടെ തന്നെ കാരമൽ സിറപ്പിൻ്റെ മുകളിലേക്ക് ഒഴിച്ച് കൊടുക്കുക

14. അലുമിനിയം ഫോയിൽ കൊണ്ട് മൂടി 20 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കുക

15. ചൂട് ആറിയതിന് ശേഷം ഫ്രിഡ്ജിൽ വച്ച് 6 മണിക്കൂർ എങ്കിലും തണുപ്പിച്ചെടുക്കുക

16. ഒരു പ്ലേറ്റിലേക്ക് കമിഴ്ത്തി ഇട്ടതിന് ശേഷം മുറിച്ച് വിളമ്പാം

വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ കാരമൽ പുഡിങ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here