Home Chicken ഒത്തിരി മസാലകൾ ഒന്നുമിടാതെ പെട്ടെന്ന് തന്നെ ഉണ്ടാക്കി എടുക്കാവുന്ന ഒരു ചിക്കൻ റെസിപ്പി. എല്ലാവരും ട്രൈ...

ഒത്തിരി മസാലകൾ ഒന്നുമിടാതെ പെട്ടെന്ന് തന്നെ ഉണ്ടാക്കി എടുക്കാവുന്ന ഒരു ചിക്കൻ റെസിപ്പി. എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

ചിക്കൻ റെസിപ്പി.

 

തയ്യാറാക്കേണ്ട വിധം 

മൺചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊടിച്ചെടുക്കുക. ഒരു പിടി ചെറിയ ഉള്ളി രണ്ടായി മുറിച് ഇട്ട് കൊടുക്കുക. ശേഷം കറിവേപ്പില, ഉണക്ക മുളക്, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്തു നന്നായി ഇളക്കുക. അതിലേക്കു ചെറിയ ജീരകം, പെരും ജീരകം, കുരുമുളക് എന്നിവ പൊടിച്ചു ചേർക്കുക. ഇനി ചിക്കനും ചേർത്തു നന്നായി ഇളക്കാം. ശേഷം മൂടി വച്ച് വേവിക്കാം. ഒരു പത്ത് മിനിട്ടു വെന്ത ശേഷം അല്പം വെള്ളം കൂടി ചേർത്തു കൊടുക്കാം. വെന്തു വരുമ്പോളേക്കും അല്പം നാരങ്ങാ നീരും കറിവേപ്പിലയും ചേർക്കാം. വെന്തു കഴിഞ്ഞാൽ തീ ഓഫ് ചെയ്തു കുറെ സമയം ചട്ടിയിൽ തന്നെ വച്ചാൽ നല്ല ടേസ്റ്റി ആയിരിക്കും. വീഡിയോ കണ്ടു നോക്കു.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here