Home Recipes കുട്ടികളുടെ ഇഷ്ടവിഭവമായ പോപ്പ് ‌കോൺ കടയിൽ പോയി വാങ്ങേണ്ട……ഇനി നമുക്ക് വളരെ എളുപ്പത്തിൽ ഹെൽത്തിയായ പോപ്‌കോൺ...

കുട്ടികളുടെ ഇഷ്ടവിഭവമായ പോപ്പ് ‌കോൺ കടയിൽ പോയി വാങ്ങേണ്ട……ഇനി നമുക്ക് വളരെ എളുപ്പത്തിൽ ഹെൽത്തിയായ പോപ്‌കോൺ വീട്ടിൽ തന്നെ ചെയ്യാം അതും മൂന്നു രുചിഭേദങ്ങളിൽ…. എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും…

പോപ്പ് ‌കോൺ

ആവശ്യമായ ചേരുവകൾ

പോപ്‌കോൺ സീഡ് – 1/2 കപ്പ്
ബട്ടർ / എണ്ണ – 1 ടേബിൾ സ്പൂൺ
മസാല പോപ്‌കോൺ
ഉപ്പ് – 1/4 ടീസ്പൂൺ
കാശ്മീരി മുളക് പൊടി – 1/2 ടീസ്പൂൺ
മഞ്ഞൾപൊടി – 1/4 ടീസ്പൂൺ
ചോക്ലേറ്റ് പോപ്‌കോൺ
ചോക്ലേറ്റ് – 1/4 കപ്പ്
കാരമൽ പോപ്‌കോൺ
പഞ്ചസാര – 1/4 കപ്പ്
വെള്ളം – 2 ടീസ്പൂൺ
ബട്ടർ / നെയ്യ് – 1 ടേബിൾ സ്പൂൺ
പട്ട പൊടി – 1/4 ടീസ്പൂൺ

പാചകം ചെയ്യുന്ന വിധം

ചുവടു കട്ടിയുള്ള ഒരുപാത്രം എടുത്തു അതിലേക്കു ഒരു ടേബിൾ സ്പൂൺ ബട്ടർ ചേർത്ത് ചൂടാകുമ്പോൾ 1/2 കപ്പ് പോപ്‌കോൺ ചേർത്ത് കൊടുത്തു അനക്കാതെ വച്ച് എല്ലാം പൊങ്ങി വരുമ്പോൾ മാറ്റിവയ്ക്കുക…..

മസാല പോപ്‌കോൺ
എല്ലാ മസാല പൊടിയും ചേർത്ത് മിക്സ് ചെയ്തു മാറ്റി വെച്ചിരിക്കുന്ന പോപ്‌കോൺ ഉം ആയി മിക്സ് ചെയ്യുക ….

കാരമൽ പോപ്‌കോൺ
പഞ്ചസാര കാരമലൈസ്ഡ് ചെയ്തിട്ട് മാറ്റി വെച്ചേക്കുന്ന പോപ്‌കോണിലേക്കു മിക്സ് ചെയ്തു എടുക്കുക ……

ചോക്ലേറ്റ് പോപ്‌കോൺ കാൽ കപ്പ് ചോക്ലേറ്റ് മെൽറ്റ് ചെയ്തിട്ട് മിക്സ് ചെയ്തു ഉപയോഗിക്കാം ……

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ പോപ്കോൺ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here