Home Recipes ഒരുപിടി ചീരയും ഒരു കപ്പ് ഗോതമ്പു പൊടിയും കൊണ്ട് സൂപ്പർ 4 മണി പലഹാരം, ...

ഒരുപിടി ചീരയും ഒരു കപ്പ് ഗോതമ്പു പൊടിയും കൊണ്ട് സൂപ്പർ 4 മണി പലഹാരം, എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

 

snacks 

ചേരുവകൾ

ഗോതമ്പുപൊടി ഒരു കപ്പ്
ഉപ്പ് ആവശ്യത്തിന്
ഓയിൽ ഒരു ടീസ്പൂൺ
വെള്ളം ആവശ്യത്തിന്
ഒരു കപ്പ് ഗോതമ്പു പൊടി യിലേക്ക് ഉപ്പ് ഒരു ടീസ്പൂൺ ഓയിൽ ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലപോലെ കുഴച്ചെടുക്കുക ചപ്പാത്തിക്ക് മാവ് കുഴക്കുന്ന പോലെ അതിനുശേഷം 10 മിനിറ്റ് മൂടി വയ്ക്കുക ഇതിലേക്ക് ആവശ്യമുള്ള ഒരു മസാല റെഡി ആക്കി എടുക്കാം

സവാള രണ്ടെണ്ണം
ഓയിൽ ഒരു ടേബിൾ സ്പൂൺ
പച്ചമുളക് അരിഞ്ഞത് രണ്ടെണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
ചീര ഒരുപിടി അരിഞ്ഞത്
ഉരുളക്കിഴങ്ങ് 1 വേവിച്ചത്
മുളകുപൊടി ഒന്നേകാൽ ടീസ്പൂൺ
മല്ലിപ്പൊടി അര ടീസ്പൂൺ
മഞ്ഞൾ പൊടി അര സ്പൂൺ
ജീരകപ്പൊടി- അര ടീസ്പൂൺ
ഗരംമസാലഒരു ടീസ്പൂൺ
ചില്ലി സോസ് രണ്ട് ടേബിൾസ്പൂൺ

തയ്യാറാക്കേണ്ട വിധം

ഒരു പാനിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് അതിനുശേഷം ചൂടായി വരുമ്പോൾ സവാള ചേർത്ത് ചെറുതായി ഒന്ന് വഴറ്റിയെടുക്കുക ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പച്ചമുളക് കൂടെ ചേർത്ത് വഴറ്റുക. ചീര അരിഞ്ഞത്ഒരുപിടി ചേർത്ത് ഒരു മിനിറ്റോളം വഴറ്റുക ചെറുതായി ഒന്ന് വഴറ്റിയതിനു ശേഷംഇതിലേക്ക് വേവിച്ചു ഉരുളക്കിഴങ്ങ് വച്ചിരിക്കുന്ന ചേർത്ത് നല്ലപോലെ മിക്സ് ഇനി ഇതിലേക്ക് ആവശ്യമായ മസാലപ്പൊടികൾ ചേർത്തുകൊടുക്കാം മുളകുപൊടി മല്ലിപ്പൊടി മഞ്ഞൾപ്പൊടി ഗരം മസാല ജീരകപ്പൊടി ആവശ്യത്തിന് ഉപ്പ് ചേർത്ത് 2 മിനിറ്റോളം നല്ലപോലെ വഴറ്റി എടുക്കുക അതിനുശേഷം ഒരു ബൗളിലേക്ക് മാറ്റാം ഇനി ഈ മസാലയിലേക്ക് രണ്ട് ടേബിൾ സ്പൂൺ ചില്ലി സോസ് കൂടെ ചേർത്ത് മിക്സ് ആക്കുക

നേരത്തെ കുറച്ചു വെച്ചിട്ടുള്ള മാവിൽനിന്നും ചെറിയ കഷണങ്ങൾ എടുത്ത് കയ്യിൽ വെച്ച് ഉരുട്ടി അതിനുശേഷം ചെറുതായി ഒന്ന് പരത്തിയെടുക്കുക നടുവിലായി ഒരു ടീസ്പൂൺ മുതൽ ഒന്നര ടീസ്പൂൺ വരെ മസാല വെച്ചുകൊടുത്തു കവർ ചെയ്യുക ചെറുതായി കയ്യിൽ വെച്ച് ഒന്ന് അമര്ത്തി കൊടുക്കുക കട്ലറ്റ് ഷേപ്പ് വരാൻ വേണ്ടിയിട്ടാണ് ഇനി ഓയിൽ ചൂടാകുമ്പോൾ ഓരോന്നായി ഇട്ടു ഫ്രൈ ചെയ്ത് എടുക്കാം ആവശ്യമെങ്കിൽ deep fry അങ്ങനെയാണെങ്കിലും ചെയ്യാം ഞാൻ കുറച്ചു ഒഴിച്ച് രണ്ട് സൈഡും തിരിച്ചും മറിച്ചും ഇട്ട് ഫ്രൈ ചെയ്തെടുക്കുക യാണ് ചെയ്തിട്ടുള്ളത് സൂപ്പർ ടേസ്റ്റിൽ ഉള്ള നാലുമണി പലഹാരം റെഡിയായി

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here