Home Recipes ബ്രോക്കോളി കഴിക്കാൻ മടിയുള്ള കൂട്ടത്തിലാവും മിക്ക കുട്ടികളും. ഇത് പോലെ ബ്രോക്കോളി തോരൻ വച്ച് കൊടുത്തു...

ബ്രോക്കോളി കഴിക്കാൻ മടിയുള്ള കൂട്ടത്തിലാവും മിക്ക കുട്ടികളും. ഇത് പോലെ ബ്രോക്കോളി തോരൻ വച്ച് കൊടുത്തു നോക്കൂ, പിന്നെ ചോറ് കാലിയാവുന്ന വഴി അറിയില്ല

 

ബ്രോക്കോളി മുട്ട തോരൻ

ചേരുവകൾ:

1. ബ്രോക്കോളി(തിളച്ച വെള്ളത്തിൽ ഉപ്പ് ചേർത്ത് അതിലേക്ക് ബ്രോക്കോളി അല്ലികൾ ചേർത്ത് 10 മിനിറ്റ് വയ്ക്കുക. വെള്ളത്തിൽ നിന്ന് ഊറ്റിയതിന് ശേഷം പൊടിയായി അരിഞ്ഞത്) – 1 1/2 കപ്പ്
2. വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
3. സവാള – 1 എണ്ണം, പൊടിയായി അരിഞ്ഞത്
4. വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – 1 ടീസ്പൂൺ
5. ഇഞ്ചി പൊടിയായി അരിഞ്ഞത് – 1/2 ടീസ്പൂൺ
6. പച്ചമുളക് – 6 എണ്ണം, പൊടിയായി അരിഞ്ഞത്
7. കറിവേപ്പില
8. തേങ്ങ ചിരകിയത് – 1/2 കപ്പ്
9. മുട്ട – 2 എണ്ണം
10. ഉപ്പ് – ആവശ്യത്തിന്
11. മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ

പാചകം ചെയ്യുന്ന രീതി:

1. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക
2. അതിലേക്ക് മഞ്ഞൾപ്പൊടി, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക
3. മൂത്ത് വരുമ്പോൾ തേങ്ങ ചിരകിയത് ചേർത്ത് ചെറുതീയിൽ വച്ച് 2 മിനിറ്റ് വഴറ്റിയെടുക്കുക
4. അതിലേക്ക് അരിഞ്ഞ് വച്ചിരിക്കുന്ന ബ്രോക്കോളി, ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്യുക
5. മൂടി വച്ച് ചെറുതീയിൽ 3 മിനിറ്റ് വേവിച്ചെടുക്കുക
6. ബ്രോക്കോളി വെന്ത് കഴിഞ്ഞാൽ അതിലേക്ക് മുട്ട പൊട്ടിച്ച് ഒഴിച്ച് കൊടുക്കുക
7. നന്നായി മിക്സ് ചെയ്ത് മുട്ട ചിക്കിയെടുക്കുക
8. ചെറു ചൂടോടെ ചോറിന്റെ കൂടെ വിളമ്പാം

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here