Home Curry അടുത്ത തവണ വീട്ടിൽ രസം തയ്യാറാക്കുന്ന സമയത്ത് ഒരു തവണ ഈ ഒരു രീതിയിൽ ഒന്ന്...

അടുത്ത തവണ വീട്ടിൽ രസം തയ്യാറാക്കുന്ന സമയത്ത് ഒരു തവണ ഈ ഒരു രീതിയിൽ ഒന്ന് ട്രൈ ചെയ്തു നോക്കുക. എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

രസം

തയ്യാറാക്കേണ്ട വിധം

ഈ രസം തയ്യാറാക്കാൻ വേണ്ടി ഞാൻ ഇവിടെ മൂന്ന് ടേബിൾസ്പൂൺ പരിപ്പ് വേവിച്ച് വെച്ചിട്ടുണ്ടായിരുന്നു, കുക്കറിലാണ് വേവിച്ചത് ഒരു നാല് വിസിൽ വരെ അടിച്ചെടുക്കുക അതിനുശേഷം തവികൊണ്ട് നന്നായി ഉടച്ച് മാറ്റിവെക്കുക
ഒരു പാത്രത്തിൽ നെല്ലിക്കാ വലിപ്പത്തിൽ പുളി കുതിർത്തിട്ട ഉണ്ടായിരുന്നു, അതിലേക്ക് അഞ്ച് തക്കാളി നന്നായി ഞവ ടി ചേർക്കുക
നന്നായി ഞെരടി യോജിപ്പിച്ചശേഷം തക്കാളിയുടെ തൊലിയും പുള്ളിയുടെ വേസ്റ്റും കൈകൊണ്ട് എടുത്തു മാറ്റുക
ഇനി ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ചെറുതും വലുതും ആയിട്ടുള്ള പത്ത് അല്ലി വെളുത്തുള്ളി ഒരു ടീസ്പൂൺ കുരുമുളക് അര ടീസ്പൂൺ നല്ല ജീരകം ഒരു ടീസ്പൂൺ പച്ചമല്ലി കാൽ ടീസ്പൂൺ മുളകുപൊടി കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി അഞ്ചു പിഞ്ചു ഉലുവാപ്പൊടിയും ചേർത്ത് നന്നായി ഒന്നു ചതച്ചെടുക്കുക
ശേഷം ട ഓണാക്കി ഒരു പാത്രം വെച്ചു കൊടുക്കുക അതിലേക്ക് രണ്ട് ടേബിൾസ്പൂൺ എണ്ണ എഴുതാം എണ്ണ ചൂടായതിനു ശേഷം അതിലേക്ക് ഒരു ചെറിയ സവാള അരിഞ്ഞതും രണ്ട് പച്ചമുളക് കീറിയതും, അൽപം കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റി എടുക്കാം വന്നശേഷം നേരത്തെ ഒതുക്കി വെച്ചിരുന്നു കൂട്ടം കൂടി ചേർത്ത് ചെറുതായി ഇളക്കി കൊടുത്തശേഷം
ഉള്ളിയും തക്കാളിയും പിഴിഞ്ഞു വച്ചിരുന്ന വെള്ളവും പരിപ്പ് വേവിച്ച് വെച്ചിരുന്ന വെള്ളവും കൂടി ചേർത്ത് ഇളക്കി കൊടുക്കുക
ആവശ്യത്തിന് ഉപ്പും കായപ്പൊടിയും ചേർക്കുക
നന്നായി തിളച്ചതിനുശേഷം താളിച്ച് ചേർക്കാം ഇത്രയേ ഉള്ളൂ, വളരെ രുചികരം ആയിട്ടുള്ള അതുപോലെ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന രസം ഇവിടെ റെഡിയായിട്ടുണ്ട് ഒരു തവണ ഈ ഒരു രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കുക തീർച്ചയായിട്ടും എല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here