Home Break fast വൈകുന്നേരത്തെ ചായക്ക് ഒപ്പം കഴിക്കാൻ പഞ്ഞിപോലെ ഒരു റവ അപ്പം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന...

വൈകുന്നേരത്തെ ചായക്ക് ഒപ്പം കഴിക്കാൻ പഞ്ഞിപോലെ ഒരു റവ അപ്പം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന അപ്പം എങ്ങനെ ആണ് തയ്യാറാക്കുന്നത് എന്ന് നോക്കാം….. എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും…

ചേരുവകളും തയ്യാറാക്കുന്ന വിധവും

1/2 കപ്പ് റവ ആണ് വേണ്ടത്. പാത്രത്തിൽ ഇട്ട് കൊടുക്കാം.

1 കപ്പ് മൈദ , 1/2 കപ്പ് പഞ്ചസാര കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക.

ഇതിലേക്ക് ഇളം ചൂടുള്ള വെള്ളം ഒഴിച്ച് ദോശ മാവ് പരുവം ആക്കി എടുക്കണം. മധുരം ബാലൻസ് ചെയ്‌യാൻ വേണ്ടി കുറച്ച് ഉപ്പ് ചേർക്കാം.

കൂടെ 1 നുള്ള് സോഡ പൊടി കൂടി ചേർക്കാണെ. ഇളക്കി 20 മിൻ അടച്ചു വെക്കാം.

അതിനു ശേഷം മാവ് നല്ല പോലെ കട്ടി ആയെങ്കിൽ കുറച്ചുകൂടി വെള്ളം ഒഴിച്ച് കൊടുക്കണം.

എണ്ണ ചൂടാക്കി അതിലേക്ക് 1 തവി മാവ് ഒഴിച്ച് കൊടുക്കുക. മാവ് ഒഴിക്കുമ്പോൾ തീ മീഡിയം ആക്കണം.

അല്ലെങ്കിൽ അപ്പം ഉള്ള് വേവതെ പുറം പെട്ടെന്ന് കരിഞ്ഞു പോകും. മാവ് ഒഴിച്ച് ഉടനെ തന്നെ അപ്പം പൊങ്ങി വരുന്നത് കാണാം..

1 ഭാഗം വെന്തതിനു ശേഷം തിരിച്ചിട്ടു ഫ്രൈ ചെയ്തു എടുക്കാം. എല്ലാവരും ട്രൈ ചെയ്തു നോക്കണേ.

തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും…..

പഞ്ഞി പോലുള്ള ഈ റവ അപ്പം നിങ്ങളെല്ലാവരും ട്രൈ ചെയ്തു നോക്കും എന്ന് പ്രതീക്ഷിക്കുന്നു…

വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ റവ അപ്പം ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here