Home Break fast ഒരു കപ്പ് അരിപൊടി ഉണ്ടെങ്കിൽ ഇതാ ഒരു കിടിലൻ ബ്രേക്ഫാസ്റ്റ് മലബാർ നെയ് പത്തൽ… എല്ലാവരും...

ഒരു കപ്പ് അരിപൊടി ഉണ്ടെങ്കിൽ ഇതാ ഒരു കിടിലൻ ബ്രേക്ഫാസ്റ്റ് മലബാർ നെയ് പത്തൽ… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും….

നെയ് പത്തൽ

 

ആവശ്യമായ ചേരുവകൾ

* അരിപ്പൊടി – 1 കപ്പ്

* ചിരകിയ തേങ്ങ – 1 /2 കപ്പ്

* ചെറിയുള്ളി – 5 എണ്ണം

* പെരുംജീരകം – 1 ടീസ്പൂൺ

* ഉപ്പ് – ആവശ്യത്തിന്

* ചൂടുവെള്ളം – ആവശ്യത്തിന്

* എണ്ണ – ഫ്രൈ ചെയ്യാൻ ആവശ്യമായത്

ഉണ്ടാക്കുന്ന വിധം

* ഒരു കപ്പ് അരിപ്പൊടിയിലോട്ടു അര കപ്പ് ചിരകിയ തേങ്ങ, 5 ചെറിയുള്ളി, ഒരു സ്പൂൺ പെരുംജീരകം എന്നിവ ചതച്ചതും ആവശ്യത്തിന് ഉപ്പും ചൂട് വെള്ളവും ചേർത്ത് നന്നായി കുഴച്ചു സോഫ്റ്റ് മാവാക്കി വെക്കുക.

ചെറുനാരങ്ങാ വലിപ്പത്തിൽ ഉരുളകളാക്കിയെടുത്തു കൈ വച്ച് ചെറുതായി പരാതി തിളച്ച എണ്ണയിലോട്ടു ഇട്ടു ഫ്രൈ ചെയ്തെടുക്കുക. മലബാർ നെയ് പത്തൽ റെഡി. മീൻ കറിയോ മുട്ട കറിയോ അല്ലെങ്കിൽ ഇറച്ചി കറിയോ കൂട്ടി കഴിക്കാം.അടിപൊളി…

നോട്ട് :

* ഫ്രൈ ചെയ്യുമ്പോൾ പത്തൽ പൊങ്ങി വരുന്നില്ലെങ്കിൽ സ്പൂൺ കൊണ്ട് ചെറുതായി അമർത്തിക്കൊടുക്കുക.

* ചൂടുവെള്ളം ഉപയോഗിച്ചില്ലെങ്കിൽ മാവു സോഫ്റ്റ് ആകില്ല. അതുപോലെ പത്തൽ ഫ്രൈ ചെയ്യുന്ന സമയത്തു പൊട്ടിപ്പോകാൻ സാധ്യതയുണ്ട്.

വിശദമായി വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ നെയ് പത്തൽ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here