Home Pizza ദോശ കല്ലിൽ ഗോതമ്പ് പിസ്സ ചെയ്താലോ?കുട്ടികൾക്കേറ്റവും പ്രിയപ്പെട്ടതായ പിസ്സ ഇനി ഓവൻ ഇല്ലെങ്കിലും ചെയ്യാം…. എല്ലാവരും...

ദോശ കല്ലിൽ ഗോതമ്പ് പിസ്സ ചെയ്താലോ?കുട്ടികൾക്കേറ്റവും പ്രിയപ്പെട്ടതായ പിസ്സ ഇനി ഓവൻ ഇല്ലെങ്കിലും ചെയ്യാം…. എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും…

ചേരുവകൾ

ഗോതമ്പു മാവ് – 2 കപ്പ്

ഉപ്പു – 1/2 ടീസ്സ്പൂൺ

യീസ്റ്റ് – 1/2 ടീസ്സ്പൂൺ

പഞ്ചസാര – 1 ടീസ്പൂൺ

ഒലിവു ഓയിൽ / വെജ്.ഓയിൽ – 1/2 ടേബിൾ സ്പൂൺ

ചെറു ചൂട് വെള്ളം – 3/4 കപ്പ്

പിസ്സ സോസ്

തക്കാളി – 2 എണ്ണം

ഒലിവു ഓയിൽ / വെജ്.ഓയിൽ – 1 ടേബിൾ സ്പൂൺ

വെളുത്തുള്ളി (ചതച്ചത് ) – 4 – 6 അല്ലി

മുളക് പൊടി – 1 ടീസ്പൂൺ

സവോള – 1 (മീഡിയം )

പിസ്സ സീസണിങ് / പാർസിലി/ഒറിഗാനോ – 1/4 ടീസ്പൂൺ

പഞ്ചസാര – 1 ടീസ്പൂൺ

ഉപ്പ് ആവശ്യത്തിന്

പിസ്സ ടോപ്പിംഗിനു ആവശ്യമായ ചേരുവകൾ

ചിക്കെൻ ടോപ്പിംഗ്
ചിക്കൻ – 250 ഗ്രാം
നാരങ്ങാനീര് – 1/2 ടീസ്സ്പൂൺ
ഉപ്പു – ആവശ്യത്തിന്
മുളകുപൊടി – 3/4 ടീസ്പൂൺ
മഞ്ഞൾപൊടി – 1/4 ടീസ്പൂൺ
വെജിറ്റബിൾ ടോപ്പിംഗ്
കാപ്സികം ,തക്കാളി ,സവാള എന്നിവ നല്ല കനം കുറച്ചു അരിഞ്ഞെടുത്തത് ഓലിവ്സ് ആവശ്യത്തിന് .
ചീസ് ടോപ്പിംഗ്
ചീസ് – 200 ഗ്രാം
തയ്യാറാക്കുന്ന വിധം
ഒരു മിക്സിങ്ങ് ബൗളിൽ രണ്ടു കപ്പളവിൽ മാവെടുത്തു അതിലേക്കു ഉപ്പു ,യീസ്റ്റ് ,പഞ്ചസാര, എണ്ണയും ചേർത്ത് മിക്സ് ചെയ്‌ത്‌ മുക്കാൽ കപ്പ് വെള്ളം കുറേശ്ശേ ചേർത്ത് ചപ്പാത്തിക്ക് കുഴയ്ക്കുന്ന അതെ പരുവത്തിൽ കുഴച്ചു പുളിക്കുന്നതിനായി അര തൊട്ടു മുക്കാൽ മണിക്കൂർ വരെ വയ്ക്കുക .
പിസ്സ സോസിനായി
രണ്ടു തക്കാളി വെള്ളത്തിൽ ഇട്ടു മൂന്നുതൊട്ടു അഞ്ചു മിനുട്ടു വരെ തിളപ്പിച്ച് തൊലി ഇളകി വരുമ്പോൾ മാറ്റി തൊലിയും കുരുവും മാറ്റി വയ്ക്കുക .എന്നിട്ടു ഒരു പാനിൽ എണ്ണയൊഴിച്ചു വെളുത്തുള്ളി ഇട്ടു വാടുമ്പോൾ സവാള ചേർത്ത്‌ ഉപ്പും,മുളകുപൊടിയും ,പഞ്ചസാരയും ,പിസ്സ സീസണിങ് ഉം ചേർത്ത് നല്ല വെന്തു പാത്രത്തിൽ നിന്ന് വിട്ടുവരുന്ന പരുവമാകുമ്പോൾ തണുക്കുന്നതിനായി മാറ്റിവയ്ക്കുക .
പിസ്സ ടോപ്പിംഗ്
ഫ്രൈഡ് ചിക്കൻ ടോപ്പിംഗ്
ചിക്കനിൽ ഉപ്പും ,മുളകുപൊടിയും, നാരങ്ങാനീരും,മഞ്ഞൾപ്പൊടിയും ചേർത്ത് പത്തു മിനിട്ടു മാറിനേറ്റ് ചെയ്തതിനുശേഷം ഫ്രൈയിങ് പാനിൽ എണ്ണയൊഴിച്ചു ഫ്രൈ ചെയ്തെടുക്കുക .
വെജിറ്റബിൾ ടോപ്പിംഗിനു മൂന്നോ നാലോ വെജിറ്റബിൾ കനം കുറച്ചു അരിഞ്ഞെടുക്കുക .

പിസ്സ ടോപ്പിംഗിനു വേണ്ടി മൊസറില്ല ചീസ് ഉപയോഗിക്കുക .
ഇത്രയും തയ്യാറാക്കിയതിനു ശേഷം ഗോതമ്പു മാവു ഒന്ന് പ്രസ്സ് ചെയ്‌ത്‌ നേർപകുതിയായി മുറിച്ചെടുക്കുക .

എന്നിട്ടു വട്ടത്തിൽ കൈ വെച്ചോ ചപ്പാത്തി ഉരുളി വെച്ചോ ഉരുട്ടി പിസ്സ ക്രസ്റ്റ് ചെയ്‌ത്‌ എടുക്കുക .അതിൽ ഒരു ഫോർക്ക് വെച്ച് കുറച്ചു കുത്തുകൾ ഇടണം .കുമിളകൾ വരാതിരിക്കുന്നതിനാണ് ഇത് ചെയ്യുന്നത് .
പാനിൽ കുറച്ചു എണ്ണ തടകി ഫോർക്ക് കൊണ്ട് കുത്തിട്ട വശം ചെറുതീയിൽ വെച്ച് ലൈറ്റ് ബ്രൗൺ നിറമാകുമ്പോൾ മറിച്ചിട്ടു പിസാസോസും എല്ലാ ടോപ്പിംഗ്‌സും വെച്ച്

ഒരു പത്രത്തിന്റെ അടപ്പുകൊണ്ട് മൂടി പത്തു മുതൽ പന്ത്രണ്ടു മിനിട്ടു വരെ ചെറുതീയിൽ ചുട്ടെടുക്കണം .
ദോശക്കല്ല് പിസ്സ റെഡി ….

വിശദമായ വീഡിയോ കാണുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ പിസ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here