Home Curry കുട്ടനാടൻ സ്റ്റൈലിൽ ഒരു അടിപൊളി താറാവ് കറി ട്രൈ ചെയ്തു നോക്കിയാലോ…. എല്ലാവരും ട്രൈ ചെയ്തു...

കുട്ടനാടൻ സ്റ്റൈലിൽ ഒരു അടിപൊളി താറാവ് കറി ട്രൈ ചെയ്തു നോക്കിയാലോ…. എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും…

കുട്ടനാടൻ താറാവ് കറി

ചേരുവകൾ

താറാവ്-2 എണ്ണം

സവാള_4

തക്കാളി-4

പച്ചമുളക്-5

ഇഞ്ചി-1 കഷ്ണം

വെളുത്തുള്ളി-ഒന്നരപൂണ്ട്

മല്ലിപ്പൊടി-4സ്പൂൺ(വലുത്)

മുളകുപൊടി-2സ്പൂൺ

മഞ്ഞൾപൊടി-2 സ്പൂൺ (ചെറുത്)

മസാല പൊടി-4 സ്പൂൺ

ഉപ്പ് – ആവശ്യത്തിന്

കറിവേപ്പില – ഒരു തണ്ട്

തേങ്ങപ്പാൽ – ഒരു തേങ്ങയുടേത്

ഉണ്ടാക്കുന്ന വിധം :-

രണ്ട് താറാവിനെ കഴുകി വൃത്തിയാക്കി കഷണങ്ങളാക്കിയതിലേക്ക് ഉപ്പ്, മഞ്ഞൾ എന്നിവ ചേർത്ത് കുക്കറിൽ പകുതി വേവിക്കുക.

ഒരു പാൻ അടുപ്പത്ത് വെച്ച് എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് ഇഞ്ചി, വെളുത്തുള്ളി, സവാള , തക്കാളി, പച്ചമുളക്, എന്നിവ വഴറ്റിയെട്ത്ത് .ഇതിലേക്ക് പൊടികൾ മൂപ്പിച്ച് .

വേവിച്ച താറാവിനെ ചേർത്തിളക്കി ഉപ്പചേർത്ത് അടച്ചു വെച്ച് വേവിച്ചെടുക്കുക.

വെന്തു വന്ന താറാവു കറിയിലേക്ക് തേങ്ങപ്പാൽ ചേർത്ത് കുറുക്കിയെടുക്കുക.

വിശദമായി വീഡിയോ കാണുന്നതിനായി താഴെ  കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ താറാവ് കറി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here