Home Curry അപ്പത്തിനും ചപ്പാത്തിക്കും പൂരിക്കും റൊട്ടിക്കും എന്തിനും കോമ്പിനേഷൻ കറി ആയ ഇത് നമുക്ക് 5 മിനിറ്റ്...

അപ്പത്തിനും ചപ്പാത്തിക്കും പൂരിക്കും റൊട്ടിക്കും എന്തിനും കോമ്പിനേഷൻ കറി ആയ ഇത് നമുക്ക് 5 മിനിറ്റ് കൊണ്ട് ഉണ്ടാക്കാം 🤗ദാബ സ്റ്റൈൽ ഈസി വെജിറ്റബിൾ കുറുമ..

ദാബ സ്റ്റൈൽ ഈസി വെജിറ്റബിൾ കുറുമ.. 😍

 

തയ്യാറാക്കേണ്ട വിധം

ഈ കറി നമ്മൾ ഒരു കുക്കറിൽ ആണ് ചെയ്തിരിക്കുന്നത്. കുക്കറിൽ 1.5 ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് ജീരകം പൊട്ടിക്കണം, ശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് 2 വെളുത്തുള്ളി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റണം.. ഇതിലേക്ക് ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കാം. അതിന്റെ പച്ച മണം മാറി വരുമ്പോൾ നമുക്ക് ഇതിലേക്ക് ഒരു തക്കാളി യും പച്ചമുളകും അരിഞ്ഞത് ചേർത്ത് കൊടുക്കാം. നന്നായി വാടി വരുമ്പോൾ നമുക്ക് ഇതിലേക്ക് ഒരു ഉരുളക്കിഴങ്ങ് അരിഞ്ഞതും ചേർത്തു നന്നായി വഴറ്റണം, ശേഷം ഇതിലേക്ക് നമുക്ക് ഒരു അര ക്യാരറ്റ്, ബീറ്റ്റൂട്ട്, കോളിഫ്ലവർ, ബീൻസ് എന്നിങ്ങനെ നിങ്ങൾക്കിഷ്ടമുള്ള വെജിറ്റബിൾസ് ചേർത്തുകൊടുക്കാം.. ഇനി നമുക്ക് ഇതിലേക്ക് വേണ്ട മസാലപ്പൊടികൾ ചേർത്ത് കൊടുക്കാം.. മല്ലിപ്പൊടി ഒരു ടീസ്പൂൺ, കാശ്മീരി മുളകുപൊടി-അര ടീസ്പൂൺ, മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ, കുരുമുളകുപൊടി കാൽ ടീസ്പൂൺ, ഗരം മസാല കാൽ ടീസ്പൂൺ, ചേർത്തു നന്നായി വാട്ടുക, ഇനി നമുക്ക് ഇതിലേക്ക് ഒന്നര ഗ്ലാസ് വെള്ളം ഒഴിച്ചു കുക്കർ അടച്ചു വച്ച് വേവിയ്ക്കാം. കുക്കറിൽ ഒരു വിസിൽ വന്നാൽ, തീ ഓഫ് ചെയ്തു, തുറന്നു വെച്ച കുറച്ചുനേരം വേവിക്കണം.. വെജിറ്റബിൾസ് ഒന്ന് ഉടഞ്ഞു കിട്ടണം.. ഇനി നമുക്ക് ഇതിലേക്ക് ഒരു ചെറിയ കഷ്ണം ക്യാപ്സിക്കം അരിഞ്ഞതും ചേർത്തു കൊടുക്കാം.. ക്യാപ്സിക്കം നിർബന്ധമില്ല നിങ്ങൾക്ക് ഉണ്ടെങ്കിൽ മാത്രം ചേർത്താൽ മതി. നമ്മുടെ വെജിറ്റബിൾ മസാല കുറുമ ഇവിടെ റെഡിയായിട്ടുണ്ട്. ഇതു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപ്പെടുന്ന ഒരു വെജിറ്റബിൾ കറിയാണ്. എല്ലാവരും ഇതൊന്നു ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ.. 🤗

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here