Home Chicken വീട്ടിലുള്ള സാധാരണ ചേരുവകൾ വെച്ച് കൊണ്ട് തന്നെ വളരെ രുചിയിൽ ഒരു kfc chicken popcorn.....

വീട്ടിലുള്ള സാധാരണ ചേരുവകൾ വെച്ച് കൊണ്ട് തന്നെ വളരെ രുചിയിൽ ഒരു kfc chicken popcorn.. എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും…

KFC Popcorn Chicken

 

ചേരുവകൾ

ചിക്കൻ 200 ഗ്രാം
മുട്ട രണ്ട്
മുളകുപൊടി ഒരു ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
തൈര് ഒരു കപ്പ്
കുരുമുളകുപൊടി മുക്കാൽ ടീസ്പൂൺ
ജീരകപ്പൊടി അര ടീസ്പൂൺ
ഗരം മസാല അര ടീസ്പൂൺ
ഓയിൽ ഫ്രൈ ചെയ്യാൻ ആവശ്യത്തിന്
സവാള ചെറിയ കഷണം ഇഞ്ചി ചെറിയ കഷണം വെളുത്തുള്ളി രണ്ടെണ്ണം
വെള്ളം രണ്ട് ടേബിൾസ്പൂൺ ചേർത്ത് മിക്സിയിൽ നല്ലപോലെ അരച്ചെടുക്കുക

എല്ലാ ചേരുവകളും ഒരു ബൗളിൽ ഇട്ട് നല്ലപോലെ മിക്സ് ആക്കിയതിന് ശേഷം രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ മാറ്റിവയ്ക്കുക

മൈദ ഒരു കപ്പ്
കോൺഫ്ലോർ അര കപ്പ്
ഉപ്പ് ആവശ്യത്തിന്
കുരുമുളകുപൊടി മുക്കാൽ ടീസ്പൂൺ
മുളകുപൊടി ഒരു ടീസ്പൂൺ
എല്ലാം നല്ലപോലെ മിക്സ് ആക്കുക

തയ്യാറാക്കുന്ന വിധം

രണ്ടു മണിക്കൂറിനു ശേഷം മസാല പുരട്ടി വച്ചിട്ടുള്ള ചിക്കൻ പീസുകൾ എല്ലാം എടുത്തു ഓരോന്നായി കോൺഫ്ലോറും മൈദയും ചേർത്ത് മിക്സിയിൽ മുക്കിയെടുക്കുക.

ഒരു പ്രാവശ്യം എടുത്തതിനു ശേഷം വീണ്ടും ബാക്കി വെച്ചിട്ടുള്ള മസാലയിൽ ഒന്നുകൂടെ മുക്കുക അതിനുശേഷം വീണ്ടും കോൺഫ്ലോറും മൈദയും ആയുള്ള മിക്സിൽ മുക്കിയെടുക്കുക.

അതിനുശേഷം ഓയിൽ ചൂടാക്കി അതിലേക്ക് ഓരോന്നായി ഇട്ടുകൊടുത്തു മീഡിയം തീയിൽ വച്ച്ഫ്രൈ ചെയ്ത് എടുക്കുക..

വിശദമായി വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ കെ എഫ് സി ചിക്കൻ   ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here