Home Recipes നമുക്ക് വളരെ സിമ്പിളായി ടേസ്റ്റി ക്യാരറ്റ് ഹൽവ ട്രൈ ചെയ്തു നോക്കിയാലോ എല്ലാവരും ട്രൈ...

നമുക്ക് വളരെ സിമ്പിളായി ടേസ്റ്റി ക്യാരറ്റ് ഹൽവ ട്രൈ ചെയ്തു നോക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും ഇഷ്ടപ്പെടും

കാരറ്റ് ഹൽവ

ഹായ് ഫ്രണ്ട്‌സ്
ഞാൻ ഇന്ന് വന്നിട്ടുള്ളത്
ഒരു കാരറ്റ് ഹൽവ യുമായിട്ടാണ്, മിക്കവാറും എല്ലാവർക്കും അറിയാവുന്ന റെസിപ്പി ആണ്😍 അറിയാത്തവക്കുവേണ്ടി ആണ് ഈ പോസ്റ്റ് ഇടുന്നത്

തയ്യാറാക്കേണ്ട വിധം

കാരറ്റ് 1/2 kg വൃത്തിയാക്കി, ചെറുതായി കട്ട്‌ ചെയ്തു വേവിച്ചതിനു ശേഷം നല്ല പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക
ഒരു പാൻ എടുത്തു 3 ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് കശുവണ്ടി, മുന്തിരി എന്നിവ വറുത്തു കോരാം. അതിനു ശേഷം കാരറ്റ് പേസ്റ്റ് ചേർത്ത് നല്ലവണ്ണം മിക്സ്‌ ചെയ്യാം 3 ടേബിൾ സ്പൂൺ പഞ്ചസാര add ചെയ്തു മിക്സ്സ് ചെയ്തു വേവിക്കുക, അതിലേക്ക് 2 ടേബിൾ സ്പൂൺ കോൺഫ്ലവർ 1/4 കപ്പ്‌ വെള്ളത്തിൽ മിക്സ്‌ ചെയ്തു ചേർക്കുക low flame ൽ വച്ച് വെള്ളം പറ്റിക്കുക, 1/2 ടീസ്പൂൺ നെയ്യ്, 1/2 ടീസ്പൂൺ ഏലക്ക പൊടി, 2ടേബിൾ സ്പൂൺ പാൽ പൊടി, നമ്മൾ വറുത്തു വച്ചിരിക്കുന്ന കശുവണ്ടി മുന്തിരി എന്നിവ ചേർത്ത് നല്ല പേസ്റ്റ് പരുവത്തിൽ ആക്കുക.
ഇനി നമ്മുക്ക് ഒരു പാത്രം എടുത്ത് അതിൽ നെയ്യ് പുരട്ടി കുറച്ചു ബദാം പൊടിച്ചത് ഇട്ട് കൊടുക്കാം ഇതിന്റെ മുകളിൽ ആയി നമ്മുടെ കാരറ്റ് മിക്സ്‌ ചേർത്ത് കുറച്ചു സമയം റസ്റ്റ്‌ ചെയ്യാൻ വയ്ക്കുക 😋
നമ്മുടെ കാരറ്റ് ഹൽവ റെഡി

👇വീഡിയോ കാണാൻ 👇

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here