Home Egg വെറും 10 മിനിറ്റിൽ തന്നെ ഒരു വെറൈറ്റി ആയ വിഭവം തയ്യാറാക്കി നോക്കിയാലോ… നല്ല മൊരിഞ്ഞ...

വെറും 10 മിനിറ്റിൽ തന്നെ ഒരു വെറൈറ്റി ആയ വിഭവം തയ്യാറാക്കി നോക്കിയാലോ… നല്ല മൊരിഞ്ഞ മുട്ടവട നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടമാകും.. തീർച്ചയായും എല്ലാവരും ട്രൈ ചെയ്തു നോക്കൂ…

 

മുട്ടവട

Ingredients

മുട്ട – 3 പുഴുങ്ങിയത് +1

സവാള -1

മുളക് പൊടി -1 ടീസ്പൂൺ

ഗരം മസാല – അര ടീസ്പൂൺ

ഇഞ്ചി – ചെറിയ കഷ്ണം

പച്ചമുളക് – 1

കറിവേപ്പില

കടലമാവ് – 1 ടേബിൾസ്പൂൺ

അരിമാവ് – 1 ടേബിൾസ്പൂൺ

ഉപ്പ്

തയ്യാറാക്കുന്ന വിധം

മൂന്ന് പുഴുങ്ങിയ മുട്ട നന്നായി ഗ്രേറ്റ് ചെയ്തു വെയ്ക്കുക.

അതിൽ ഒരു സവാള പൊടിയായി അരിഞ്ഞത് ചേർക്കുക ഒപ്പം മുളക്പൊടി ഗരം മസാല ഇഞ്ചി പച്ചമുളക് കറിവേപ്പില കടലമാവ് അരിമാവ് പാകത്തിന് ഉപ്പും ചേർത്ത് മിക്സ്‌ ചെയ്യുക.

അതിൽ ഒരു മുട്ട പൊട്ടിച്ചത് കുറച്ചെ ചേർത്ത് നന്നായി കുഴയ്ക്കുക.

ശേഷം നന്നായി ഉരുട്ടി ഷേപ്പ് ചെയ്ത് ഓയിലിൽ ഫ്രൈ ചെയ്ത് അടുക്കുക….

നല്ല ടേസ്റ്റിയായ മൊരിഞ്ഞ മുട്ടവട തയ്യാറായി…

വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  മുട്ടവട  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here