Home Recipes സമൂസ ഷീറ്റ് ഇല്ലാതെ തന്നെ വളരെ പെർഫെക്റ്റ് ആയും ടേസ്റ്റ് ആയും ബ്രഡ് സമൂസ എങ്ങനെ...

സമൂസ ഷീറ്റ് ഇല്ലാതെ തന്നെ വളരെ പെർഫെക്റ്റ് ആയും ടേസ്റ്റ് ആയും ബ്രഡ് സമൂസ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ… എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും…

ബ്രെഡ് സമൂസ

സമൂസ ഫില്ലിംഗ്

ഓയിൽ. 2tbsp
ജീരകം. 1/4tsp
സവാള. 2tbsp
ഇഞ്ചിവെളുത്തുള്ളി. 1/2tsp
മഞ്ഞൾ പൊടി. 1/4tsp
മുളക് പൊടി. 1/2tsp
ജീരകപൊടി. 1/4tsp
ഗരംമസാല. 1/4 tsp
വേപ്പില. കുറച്ചു
ഗ്രീൻപീസ്. 3tbsp
ഉരുളക്കിഴങ്ങു. 1
ഉപ്പ്. ആവശ്യത്തിന്
ബ്രെഡ് . 7

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ ഓയിൽ ഒഴിച്ചു ചൂടാകുമ്പോൾ ജീരകം ചേർക്കുക. ഇതിലേക്ക് സവാള ചേർത്ത് വഴറ്റുക. ഇഞ്ചി വെളുത്തുള്ളി ചേർത്ത് വഴറ്റുക.

ഇനി മുളക് പൊടി മഞ്ഞൾ പൊടി ജീരകപൊടി ചേർത്ത് വഴറ്റുക. അതിനു ശേഷം ഗ്രീൻ പീൻസ് ചേർത്ത് വഴറ്റി 2 tbs വെള്ളം ചേർക്കുക.

ഇതിലേക്ക് വേവിച്ചു വേവിച്ചു വച്ച ഉരുളക്കിഴങ്ങു ചേർത്ത് കൊടുക്കണം. കുറച്ചു കറിവേപ്പില. ഗരംമസാല ചേര്ത്തു വഴറ്റി മാറ്റി വക്കുക

ബ്രെഡ് ചപ്പാത്തി പരത്തുന്ന പോലെ പരത്തി എടുത്തു ഒരു ബൗൾ വെച്ച് റൗണ്ട് ആയി കട്ട്‌ ചെയുക.

ഒരു കോൺ പോലെ മടക്കി ഉള്ളിൽ മസാല കുറച്ചു വെച്ചതിനു ശേഷം വെള്ളം കൊണ്ട് സൈഡ് ഒട്ടിക്കുക.

ഓയിൽ ചൂടാക്കി ഓരോന്നായി ഇട്ടു ഫ്രൈ ചെയുക. ഡീറ്റെയിൽ ആയി അറിയാൻ വീഡിയോ കാണുക

വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ബ്രഡ് സമൂസ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here