Home Recipes ഹൽവകളിൽ തന്നെ താരമായ കറുത്ത ഹൽവ ഇഷ്ടമില്ലാത്തത് ആയി ആരും ഉണ്ടാകില്ല… എന്നാൽ വീട്ടിൽ തന്നെ...

ഹൽവകളിൽ തന്നെ താരമായ കറുത്ത ഹൽവ ഇഷ്ടമില്ലാത്തത് ആയി ആരും ഉണ്ടാകില്ല… എന്നാൽ വീട്ടിൽ തന്നെ വളരെ ഈസി ആയി എങ്ങനെ ഈ കറുത്ത ഹൽവ തയ്യാറാക്കാം എന്ന് നോക്കിയാലോ… എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും..

കേരള സ്റ്റൈൽ കറുത്ത ഹൽവ

വേണ്ട സാധനങ്ങൾ:

അരിപൊടി -1 കപ്

കറുത്ത ശർക്കര -600 gm

തേങ്ങാപാൽ – 5 കപ്

ഏലക്കാപ്പൊടി -1 tbsp

അണ്ടിപ്പരിപ്പ് – ഒരു കൈപ്പിടിയിൽ.

നെയ്യ് – 4 tbsp

ഉണ്ടാക്കുന്ന വിധം :

ഒരു അടികട്ടിയുള്ള പാത്രത്തിലേക്ക് അരിപൊടി ,തേങ്ങാപാൽ , ശർക്കര പാനി ഒഴിച്ച് കൊടുത്തു ഇളക്കുക .

ചെറിയ തീയിൽ കൈ എടുക്കാതെ/ നിർത്താതെ ഇളക്കുക .

ഇത് കുറുകി വരുമ്പോൾ ഏലക്ക പൊടിയും , നെയ്യിൽ വറുത്ത അണ്ടിപ്പരിപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക .

ഇടവിട്ട് ഇടവിട്ട് നെയ്യ് കുറച്ചു കുറച്ചു ഒഴിച്ച് കൈ എടുക്കാതെ ഇളക്കുക .

ഒരു 40-45 മിനിറ്റിനു ശേഷം , നന്നായി കുറുകി പാത്രത്തിൽ നിന്നും വിട്ടു വരുന്ന ഒരു പരുവം ആകുമ്പോൾ , തീ നിർത്തുക .

ഇനി ചൂടോടുകൂടി വേറൊരു പാത്രത്തിലേക്ക് മാറ്റി കുറഞ്ഞത് 4 മണിക്കൂർ എങ്കിലും തണുക്കാൻ വയ്ക്കുക . ഒരു ദിവസം വയ്ക്കുന്നത് നല്ലത്.

നല്ല നാടൻ ഹൽവ റെഡി ആണ്..ഇനി നിങ്ങൾക്ക് ഇഷ്ടം ഉള്ള രീതിയിൽ മുറിച്ചു കഴിക്കാവുന്നതാണ്.!!!

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ കറുത്ത ഹൽവ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here