Home Cake ഇപ്പോഴത്തെ ട്രെൻഡിങ് ആയ tres leches കേക്ക് കുട്ടികൾക്ക് പോലും അതിരുചികരമായി മിനിറ്റുകൾകൊണ്ട് കുക്കറിൽ തയ്യാറാക്കാം...

ഇപ്പോഴത്തെ ട്രെൻഡിങ് ആയ tres leches കേക്ക് കുട്ടികൾക്ക് പോലും അതിരുചികരമായി മിനിറ്റുകൾകൊണ്ട് കുക്കറിൽ തയ്യാറാക്കാം വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഈ ടേസ്റ്റി റെസിപ്പി എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും ഇഷ്ടപ്പെടും

 tres leches കേക്ക് 

ആവശ്യമുള്ള സാധനങ്ങൾ

മുട്ട -3
പഞ്ചസാര-3/4കപ്പ്
സൺഫ്ലവർ ഓയിൽ-1/2കപ്പ്‌
ബേക്കിംഗ് സോഡാ-1/4tsp ബേക്കിംഗ് പൗഡർ-1/2tsp
മൈദ -3/4കപ്പ്
വാനില എസൻസ് -1tbsp
വിപ്പിംഗ് ക്രീം -1കപ്പ്‌
കണ്ടൻസ്ഡ് മിൽക്ക് -1/2കപ്പ്
പാല്-1/2കപ്പ്

തയ്യാറാക്കുന്ന വിധം

3 മുട്ടയുടെ വെള്ളയും മഞ്ഞയും വേർതിരിച്ചെടുക്കുക ശേഷം മുട്ടയുടെ വെള്ള നല്ലവണ്ണം ബീറ്റ് ചെയ്തെടുക്കുക ഒരു വെള്ള കളർ ആവുന്നത് വരെ ബീറ്റ് ചെയ്തതിനുശേഷം മാറ്റിവെക്കാം ഇനി മുട്ടയുടെ മഞ്ഞ ബീറ്റ് ചെയ്യാം മുട്ടയുടെ മഞ്ഞ ഒരു 10 മിനിറ്റ് ബീറ്റ് ചെയ്തതിനുശേഷം മുക്കാൽ കപ്പ് പഞ്ചസാര ഇട്ട് നല്ലോണം വീണ്ടും ബീറ്റ് ചെയ്തെടുക്കാം ശേഷം ഇതിലേക്ക് ഒരു ടേബിൾസ്പൂൺ വാനില എസൻസ് കൂടി ആഡ് ചെയ്ത ബീറ്റ് ചെയ്യുക… ഇനി ഇത് മാറ്റിവെക്കാം ഇനി ഒരു അരിപ്പ യിലേക്ക്… മുക്കാൽ കപ്പ് മൈദയും അര ടീസ്പൂൺ ബേക്കിംഗ് പൗഡറും കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ ഇട്ടു അരിച്ചെടുത്ത് അരിച്ചെടുത്ത പൊടി നമ്മൾ നേരത്തെ ബീറ്റ് ചെയ്തു വച്ചിരിക്കുന്ന മുട്ടയുടെ മഞ്ഞയിൽ കുറേശ്ശെ കുറേശ്ശെ ആഡ് ചെയ്ത് മിക്സ് ചെയ്ത് എടുക്കാം ശേഷം മുട്ടയുടെ വെള്ള ബീറ്റ് ചെയ്തത് കൂടി ഇതിലേക്ക് ആഡ് ചെയ്തു മിക്സ് ചെയ്യുക…. ഇനി ഒരു കുക്കറിലേക്ക് കുറച്ച് ബട്ടർ പുരട്ടിയതിനുശേഷം തയ്യാറാക്കിവെച്ചിരിക്കുന്ന ബാറ്റർ കുക്കറിലേക് ഒഴിച്ചു കൊടുക്കാം കുക്കറിനെ വിസിൽ മാറ്റി 40 മിനിറ്റ് ചെറിയ തീയിൽ വേവിച്ചെടുക്കാം… 40 മിനിട്ടിനുശേഷം തുറന്നു നോക്കുമ്പോൾ കേക്ക് റെഡി ആയിട്ടുണ്ടാകും… ഇനിയൊരു പാത്രത്തിലേക്ക് അരകപ്പ് പാല് അരക്കപ്പ് കണ്ടൻസ്ഡ് മിൽക്ക് അര കപ്പ് വിപ്പിംഗ് ക്രീം ഇട്ട് മിക്സ് ചെയ്യുക ഇനി ഈ മിക്സ് ചെയ്ത് പാല് കേക്കിന് മുകളിലേക്ക് ഒഴിച്ചു കൊടുക്കാം ഒരു അഞ്ച് മിനിറ്റിനുശേഷം കേക്കിനെ മുകളിലേക്ക് നമുക്ക് വിപ്പിംഗ് ക്രീം കൂടി തേച്ചുകൊടുക്കാം സ്വാദിഷ്ടമായ കേക്ക് റെഡി

വിശദമായ വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here