Home Recipes വളരെ എളുപ്പത്തിൽ tasty & perfect നെയ്‌ച്ചോർ. നല്ല നെയ്ച്ചോറും ചിക്കൻ കറിയും സലാഡും 😋😋വയറു...

വളരെ എളുപ്പത്തിൽ tasty & perfect നെയ്‌ച്ചോർ. നല്ല നെയ്ച്ചോറും ചിക്കൻ കറിയും സലാഡും 😋😋വയറു നിറഞ്ഞാലും കഴിച്ചോണ്ടിരിയ്ക്കും 😋😋 എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും ഇഷ്ടപ്പെടും

നെയ്‌ച്ചോർ.

ചേരുവകൾ / തയ്യാറാക്കേണ്ട വിധം

ജീരകശാല അരി 2 cup
സവാള 1 1/2 എണ്ണം
ഇഞ്ചി ചെറിയ കഷ്ണം
വെളുത്തുള്ളി ഒന്നോ രണ്ടോ അല്ലി
ഏലക്ക 7
ഗ്രാമ്പു 7
കറുവാപ്പട്ട ചെറിയ 3 കഷ്ണം
അണ്ടിപരിപ്പ് & ഉണക്കമുന്തിരി
നെയ്യ് & sun flower oil 2 tbsp വീതം (നെയ്യ് മാത്രവും എടുക്കാം)
അണ്ടിപരിപ്പ്, ഉണക്കമുന്തിരി & അരകഷ്ണം സവാള കനം കുറച്ച് അരിഞ്ഞത് എല്ലാം നെയ്യ് & sun flower ഓയിലിൽ fry ചെയ്തെടുക്കുക. ബാക്കി oil ലേക്ക് ഏലക്ക ഗ്രാമ്പൂ പട്ട ഇട്ട് കൊടുത്ത് കനം കുറച്ച് അരിഞ്ഞെടുത്ത സവാളയും നന്നായി ചതച്ചെടുത്ത ഇഞ്ചി വെളുത്തുള്ളിയും വഴറ്റി അതിലേക്ക് കഴുകി 20 minutes വെള്ളത്തിൽ കുതിർത്ത അരിഇട്ട് നന്നായി വഴറ്റുക. എന്നിട്ട് 4 cup വെള്ളം ഒഴിച്ച് പാകത്തിന് ഉപ്പും ചേർത്ത് തിളച്ചതിനുശേഷം 15 minutes medium flame ൽ അടച്ചു വേവിക്കുക. ആദ്യത്തെ 5 minutes കഴിയുമ്പോൾ ഒന്ന് ഇളക്കണം. ഇടക്കിടക്ക് ഇളക്കി കൊടുക്കരുത്. 15 മിനുട്ട് കഴിയുമ്പോ വെള്ളം വറ്റി പാകത്തിന് വേവായിട്ടുണ്ടാകും. എന്നിട്ട് വറുത്തെടുത്ത അണ്ടിപരിപ്പ്, ഉണക്കമുന്തിരി & സവാള മുകളിൽ വിതറി വിളമ്പുക 😋😋

വിശദമായ വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here