Home Chicken ഇന്ന് വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഒരു ചിക്കൻ ഫ്രൈ റെസിപ്പി ആണ് ഇത് ചോറിന്...

ഇന്ന് വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഒരു ചിക്കൻ ഫ്രൈ റെസിപ്പി ആണ് ഇത് ചോറിന് കൂടെ യോ അല്ലെങ്കിൽ സ്നാക്ക് ആയിട്ടോ ചപ്പാത്തിയുടെ കൂടെയോ എന്തിന് കൂടെ കഴിക്കാൻ പറ്റുന്ന നല്ലൊരു ചിക്കൻ ക്രിസ്പി ഫ്രൈ റെസിപ്പി… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും…

ചേരുവകളും തയ്യാറാക്കുന്ന വിധവും

അതിനുവേണ്ടി ഞാൻ ഇവിടെ അര കിലോ ചിക്കൻ കഴുകി വൃത്തിയാക്കി എടുത്തിട്ടുണ്ട് അതിലേക്ക് ഒരു ടീസ്പൂൺ നിറച്ച് മുളകുപൊടി..

അര ടീസ്പൂൺ കശ്മീരി ചില്ലി പൗഡർ അര ടീസ്പൂൺ മല്ലിപ്പൊടി, മുക്കാൽ ടീസ്പൂൺ ഗരം മസാല പൊടി, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി..

അതുപോലെതന്നെ സ്പെഷ്യൽ ഇൻഗ്രീഡിയൻസ് ആയ നല്ല ജീരകം വറുത്ത് പൊടിച്ചത് കാൽ ടീസ്പൂൺ…

ഒരു ടീസ്പൂൺ വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്, ആവശ്യത്തിന് ഉപ്പ് അതുപോലെതന്നെ, ഒന്നര ടീസ്പൂൺ കോൺഫ്ലോർ, ഒരു ടീസ്പൂൺ അരിപ്പൊടി

കോൺഫ്ലോർ ഇല്ലെങ്കില് ബജി ഉണ്ടാക്കുന്ന കടലമാവ് ആണെങ്കിലും മതിയാവും
കുറച്ച് വെള്ളം ഒഴിച്ചിട്ട് എല്ലാം കൂടെ നന്നായിട്ട് ഒന്ന് മിക്സ് ചെയ്തു എടുക്കുക..

അതിനുശേഷം 30 മിനിറ്റ് മാറ്റി വയ്ക്കുക, പറ്റുമെങ്കിൽ ഫ്രിഡ്ജില് വയ്ക്കുക
ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ചു കൊടുത്തു ചിക്കൻ പീസ് ഇട്ടു തിരിച്ചു മറിച്ചു വറുത്തു കോരിയെടുക്കാം,

കോരിയെടുക്കുന്ന എന്റെ തൊട്ടുമുമ്പ് കുറച്ച് കറിവേപ്പിലയും രണ്ട് പച്ചമുളകും കുറച്ച് വെളുത്തുള്ളി മുകൾ ഭാഗം തൊലികൈകൊണ്ട് ഞരടി കളഞ്ഞ ശേഷം എണ്ണയിൽ ഇട്ടു കൊടുക്കുക..

ഒരു തവണ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കുക… നിങ്ങൾക്ക് ഇഷ്ടപ്പെടും

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചിക്കൻ ഫ്രൈ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here