Home Recipes നമ്മുടെ വീട്ടിലുള്ള ബ്രഡ് ഉപയോഗിച്ച് ഏറ്റവും രുചികരമായ രീതിയിൽ ബർഗർ ഉണ്ടാക്കാം. ഒരു കിടിലൻ വെജിറ്റബിൾ...

നമ്മുടെ വീട്ടിലുള്ള ബ്രഡ് ഉപയോഗിച്ച് ഏറ്റവും രുചികരമായ രീതിയിൽ ബർഗർ ഉണ്ടാക്കാം. ഒരു കിടിലൻ വെജിറ്റബിൾ പാറ്റി ഉണ്ടാക്കി ബ്രെഡിന്റെ ഉള്ളിൽ സ്റ്റഫ് ചെയ്‌താണ്‌ ഇത് ഉണ്ടാക്കുന്നത് . എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

Vegetable Bread Burger

ചേരുവകൾ :

ബ്രഡ് -4 എണ്ണം
എണ്ണ – 1 ടേബിൾസ്പൂൺ
പെരുംജീരകം – 1/4 ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
സവാള – 1 എണ്ണം
കാരറ്റ് – 1 എണ്ണം കൊത്തിയരിഞ്ഞത്
ഉരുളക്കിഴങ്ങു – 1 എണ്ണം വേവിച്ചു ഉടച്ചത്
മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
മല്ലിപൊടി – 1 ടീസ്പൂൺ
മുളക് ചതച്ചത് – 1/2 ടീസ്പൂൺ
ഗരം മസാല പൊടി – 1/2 ടീസ്പൂൺ
കുരുമുളക് പൊടി -1/2 ടീസ്പൂൺ
മല്ലിയില ആവശ്യത്തിന്
ഉപ്പ്‌ ആവശ്യത്തിന്
സവാള – വട്ടത്തിൽ അരിഞ്ഞത്
തക്കാളി – വട്ടത്തിൽ അരിഞ്ഞത്
ചീസ് – ആവശ്യം ഉണ്ടെങ്കിൽ
മയോണൈസ് – 1 ടീസ്പൂൺ
ടൊമാറ്റോ സോസ് – 1 ടീസ്പൂൺ
അരിപ്പൊടി – 1 ടീസ്പൂൺ
ബ്രഡ് പൊടിച്ചത് – 4 ടീസ്പൂൺ

ഉണ്ടാക്കുന്ന വിധം :

ഒരു പാനിൽ എണ്ണ ഒഴിച്ച് പെരുംജീരകം പൊട്ടിക്കുക . ശേഷം ഇഞ്ചി വെളുത്തുളളി പേസ്റ്റ് ചേർത്ത് വഴറ്റുക . ഇനി ഇതിലേക്ക് സവാളയും ക്യാരറ്റ്‌ കൂടെ ചേർത്ത് വഴറ്റുക . ഇനി ഇതിലോട്ടു മഞ്ഞൾ പൊടി ,മല്ലിപൊടി ,
മുളക് ചതച്ചത്, ഗരം മസാല പൊടി, കുരുമുളക് പൊടി എല്ലാം ചേർത്ത് മൂപ്പിക്കുക . ഇനി ഇതിലോട്ടു വേവിച്ച ഉരുളക്കിഴങ്ങും മല്ലിയിലയും ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കുക .
ചൂട് മാറിയതിനു ശേഷം ഇതിലോട്ടു ബ്രഡ് പൊടിച്ചതും അരിപ്പൊടിയും ചേർത്ത് നന്നായിട്ട് കുഴച്ചു ചപ്പാത്തി മാവ് പരുവത്തിൽ ആക്കി . എടുക്കാം . ഇനി ഇതിൽ നിന്ന് ഓരോ ഉരുളകൾ എടുത്തു ഉരുട്ടി വട്ടത്തിൽ പരത്തി എടുക്കുക .എല്ലാം അതുപോലെ ആകിയതിനു ശേഷം കുറിച്ച് എണ്ണയിൽ വറുത്തെടുക്കുക . വെജിറ്റബിൾ പാറ്റിസ് റെഡി .
ബ്രഡ് ബട്ടർ ഒഴിച്ച് ഒന്ന് toast ചെയ്‌തെടുക്കുക . ഇനി അതിന്റെ മുകളിൽ മയോണൈസ് ചേർക്കുക . അതിന്റെ മുകളിലേക്കു സവാളയും തക്കാളിയും ചേർക്കുക . അതിന്റെ മുകളിൽ വെജിറ്റബിൾ പാറ്റി വക്കുക . അതിന്റെ മുകളിൽ ചീസ് ഷീറ്റ് വക്കുക .ടൊമാറ്റോ സോസ് കൂടെ ചേർത്ത് അവസാനം ഒരു ബ്രഡ് കൂടെ വക്കുക .
വെജിറ്റബിൾ ബ്രഡ് ബർഗർ റെഡി !!!

Video link:

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here