Home Biriyani ഇന്ന് നമ്മൾക്ക് മലബാർ സ്റ്റൈലിൽ ഒരു ഫിഷ് ബിരിയാണി തയ്യാറാക്കി നോക്കിയാലോ… വളരെ ടേസ്റ്റി ആയ...

ഇന്ന് നമ്മൾക്ക് മലബാർ സ്റ്റൈലിൽ ഒരു ഫിഷ് ബിരിയാണി തയ്യാറാക്കി നോക്കിയാലോ… വളരെ ടേസ്റ്റി ആയ വിഭവം എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും…

 Fish Biriyani:-

മലബാർ സ്റ്റൈലിൽ ഒരു കിടിലൻ ഫിഷ് ബിരിയാണി…വ്യത്യസ്ത രീതിയിൽ ബിരിയാണി ഉണ്ടാക്കാറുണ്ട്…ബിരിയാണി ഉണ്ടാക്കിയിട്ട് നന്നാവുന്നില്ല എന്നാണെങ്കിൽ ഇത് പോലെ ഉണ്ടാക്കി നോക്കൂ..

ചേരുവകൾ:-

മസാലക്ക് വേണ്ടി:-

മുള്ളില്ലാത്ത മീൻ -750 g
ഉള്ളി -4 എണ്ണം
ഇഞ്ചി -1″ കഷ്ണം
വെളുത്തുള്ളി അല്ലി -10-12 എണ്ണം
പച്ചമുളക് -3 എണ്ണം
മല്ലിയില
പുതിനയില
മല്ലിപ്പൊടി -1 1/2 TbSp
ഗരം മസാല പൊടി -1 1/2 TSp
മുളകുപൊടി -2 TSp
മഞ്ഞൾപ്പൊടി -1 TSp
പെരുംജീരകപൊടി -1 TSp
തക്കാളി അരച്ചത് -1/2 cup (or,tomato-1-2 nos.)
തൈര് -1/2 കപ്പ്(or,പുളി പിഴിഞ്ഞത് )
വെളിച്ചെണ്ണ
ഉപ്പ്

നെയ്‌ച്ചോർ:-

കയമ അരി-3 cups
വഴനയില-1 no.
പട്ട
ഏലക്ക -3 nos.
ഗ്രാമ്പു -5-6 nos.
ഉണക്കമുന്തിരി
അണ്ടിപ്പരിപ്പ്
ഉള്ളി-ഒരെണ്ണം,നീളത്തിൽ അരിഞ്ഞത്
നെയ്യ്-3 TbSp
ഓയിൽ-3TbSp
ഉപ്പ്

പാകം ചെയ്യുന്ന വിധം :-

മീനിൽ മുളകുപൊടി(2 TSp), മഞ്ഞൾപ്പൊടി(1/2 TSp), പെരുംജീരകപ്പൊടി(1/2 TSp), ഉപ്പ് എന്നിവ ചേർത്തു നന്നായി യോജിപ്പിക്കുക ….ഇതൊരു മിനിറ്റ് എങ്കിലും മാറ്റി വെക്കുക..
ഒരു വലിയ പാത്രം അടുപ്പിൽ വെച്ചു ഓയിൽ ഒഴിച്ചു മീൻ വറുത്തു കോരുക…അധികം മുരിയേണ്ട ആവശ്യമില്ല…athe ഓയിലിൽ തന്നെ ഉള്ളി ചെറുതായരിഞ്ഞത് ചേർത്തു കൊടുക്കുക…ഉള്ളി വഴന്നു വരുമ്പോൾ ഇതിലേക്ക് ഇഞ്ചി-വെളുത്തുള്ളി-പച്ചമുളക് ചതച്ചത് ചേർത്തു കൊടുക്കുക…ഇതിന്റെ പച്ചമണം മാറുമ്പോൾ തക്കാളി അരച്ചത് ചേർത്തു കൊടുക്കുക…
ഇതിലേക്ക് മല്ലിപ്പൊടി, പെരുംജീരകപൊടി, മഞ്ഞൾപ്പൊടി, ഗരം മസാലപ്പൊടി ചേർത്തു മസാലയുടെ പച്ചമണം മാറുന്നത് വരെ വഴറ്റിക്കൊടുക്കുക…ഇതിലേക്ക് തൈര് ചേർത്തു കൊടുക്കുക…തൈര് ചേർക്കാൻ താൽപ്പര്യം ഇല്ലെങ്കിൽ പുളിവെള്ളം ചേർക്കാം…മല്ലിയില പുതിനയില ചേർക്കുക…
ആവശ്യത്തിനുള്ള ഉപ്പും ചേർത്തു നന്നായി മിക്സ് ചെയ്ത ശേഷം വറുത്തു വെച്ച മീൻ ചേർത്തു യോജിപ്പിക്കുക..
ഒരു പാനിൽ ഓയിൽ ഒഴിച്ചു ഉള്ളി ഗോൾഡൻ കളർ ആവുന്നത് വരെ വറുത്തെടുക്കുക… അണ്ടിപ്പരിപ്പ്,മുന്തിരി എന്നിവ വറുത്തു കോരുക…അതെ ഓയിലിൽ തന്നെ ഏലക്ക,പട്ട,ഗ്രാമ്പൂ,വഴനയില ചേർത്തു കഴുകി ഊറ്റി വെച്ച അരി ചേർത്ത് വറുത്തെടുക്കുക…ഇതിലേക്ക് വെള്ളമൊഴിച്ചു ആവശ്യത്തിനുള്ള ഉപ്പ് ചേർത്തു അരി 80% വേവിച്ചെടുക്കുക..
dum ചെയ്യാനായി മീൻ മസാലയുടെ മുകളിൽ വാഴയില ഇട്ട്(ഇല്ലെങ്കിൽ അലൂമിനിയം ഫോയില് വെക്കാം) ചോറ് ഒരു ലയർ ഇട്ട് വറുത്ത ഉള്ളി,അണ്ടിപ്പരിപ്പ്,മുന്തിരി,മല്ലിയില,പുതിനയില നിരത്തി ഗരം മസാലപ്പൊടി വിതറുക….ബാക്കിയുള്ള ചോറും ഇത് പോലെ നിരത്തുക…
ഇനി മൂടി വെച്ചു ചെറിയ തീയിൽ 20 minute dum ചെയ്തെടുക്കുക…ഇനി ചോറും മസാലയും വേർതിരിച്ചു സെർവ് ചെയ്യാം….😋😋

വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഫിഷ് ബിരിയാണി  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here