Home Break fast പലർക്കും വളരെയധികം ഇഷ്ടമുള്ള റെസ്പി ആയിരിക്കും മസാലദോശ… മസാല ദോശ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ.....

പലർക്കും വളരെയധികം ഇഷ്ടമുള്ള റെസ്പി ആയിരിക്കും മസാലദോശ… മസാല ദോശ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ.. കോഫി ഹൗസ്‌ മസാല ദോശ. എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും..

മസാല ദോശ

 

ആവശ്യമായ ചേരുവകൾ

* പച്ചരി – 1 കപ്പ്

* ഉഴുന്ന് – 1 /3 കപ്പ്

* ഉലുവ – 2 ടീസ്പൂൺ

* ഉരുളക്കിഴങ്ങ് – 2 എണ്ണം(വലുത്)

* കാരറ്റ് – 2 എണ്ണം (ചെറുത്)

* ബീറ്റ്റൂട്ട് – 1/2 കഷ്ണം (വലുതിൻറെ)

* എണ്ണ – ആവശ്യത്തിന്

മസാല ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ

* കടുക് – 1 ടീസ്പൂൺ

* ഉഴുന്ന് – 1 ടീസ്പൂൺ

* ഉണക്കമുളക് – 2 എണ്ണം

* കായം പൊടി – ഒരു നുള്ള്

* കറിവേപ്പില – കുറച്ച്

* സവാള – 1 (ചെറുതായി അരിഞ്ഞത്)

* ഇഞ്ചി – ചെറിയൊരു കഷ്ണം (ചെറുതായി അരിഞ്ഞത്)

* പച്ചമുളക് – 1 (ചെറുതായി അരിഞ്ഞത്)

* മഞ്ഞൾ പൊടി – 1 /4 ടീസ്പൂൺ

* ഉപ്പ് – ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

ദോശമാവ് ഉണ്ടാക്കുന്ന വിധം

ഒരു കപ്പ് പച്ചരി ,1/3 കപ്പ് ഉഴുന്ന് ,2 ടീസ്പൂൺ ഉലുവ എന്നിവ കുതിർത്തു 5 മണിക്കൂർ കഴിഞ്ഞു കഴുകി ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അരച്ചെടുത്തു 8-9 മണിക്കൂർ വരെ പുളിക്കാൻ വെക്കുക

മസാല ഉണ്ടാക്കുന്ന വിധം

* രണ്ടു വലിയ ഉരുളക്കിഴങ്ങ് ,രണ്ടു ചെറിയ കാരറ്റ്,ഒരു ബീറ്ററൂട്ടിന്റെ പകുതി എന്നിവ വേവിച്ചു തൊലി കളഞ്ഞു ക്യൂബ് ഷേപ്പിൽ കട്ട് ചെയ്തു വെക്കുക

* ഒരു പാനിൽ ഒരു ടേബിൾസ്പൂൺ എണ്ണയൊഴിച്ചു ഓരോ ടീസ്പൂൺ വീതം കടുകും ഉഴുന്നും പൊട്ടിച്ചു രണ്ടു ഉണക്കമുളക് , ഒരു നുള്ള് കായംപൊടി ,കുറച്ചു കറിവേപ്പില ,ഒരു സവാള ചെറുതായി മുറിച്ചത് ,ചെറിയൊരു കഷ്ണം ഇഞ്ചി മുറിച്ചത് ,ഒരു പച്ചമുളക് മുറിച്ചത് ,കാൽ ടീസ്പൂൺ മഞ്ഞൾപൊടി എന്നിവ ഓരോന്നായി ചേർത്ത് വഴറ്റി വേവിച്ച ഉരുളക്കിഴങ്ങു ചേർത്ത് നന്നായി ഉടച്ചു വേവിച്ച കാരറ്റും ബീറ്റ്‌റൂട്ടും ആവശ്യത്തിന് ഉപ്പും ചേർത്തു നന്നായി മിക്സ് ചെയ്തു 2 മിനിറ്റ് മൂടി ചെറുതീയിൽ മൂടിവച്ചു വേവിക്കുക .മസാല ദോശയുടെ മസാല റെഡി

* ദോശമാവിലോട്ടു (9 മണിക്കൂർ കഴിഞ്ഞു ) ആവശ്യത്തിന് ഉപ്പും ചേർത്ത് ചൂടാക്കിയ ദോശ പാനിൽ എണ്ണ സ്പ്രെഡ് ചെയ്തു ദോശമാവൊഴിച്ചു പരത്തി മുകളിൽ കുറച്ചു എണ്ണ തൂവി അതിനു മേലെ ആവശ്യത്തിന് മസാല വച്ച് ദോശ മൊരിഞ്ഞതിനു ശേഷം ഇഷ്ടമുള്ള ഷേപ്പിൽ മടക്കിയെടുക്കാം . ചൂടോടെ കോഫി ഹൗസ് മസാല ദോശ റെഡി.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ മസാല ദോശ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here