Home Recipes ഓവൻ ഇല്ല്യാതെ, മൈദ , മുട്ട, പഞ്ചസാരയും ചേർക്കാതെ ബേക്കറി സ്റ്റൈൽ cookies വീട്ടിൽ തന്നെ...

ഓവൻ ഇല്ല്യാതെ, മൈദ , മുട്ട, പഞ്ചസാരയും ചേർക്കാതെ ബേക്കറി സ്റ്റൈൽ cookies വീട്ടിൽ തന്നെ ഉണ്ടാക്കാം….. എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും…

 

wheat cookies

ചേരുവകൾ :

റാഗി പൊടി -ഒരു കപ്

ഗോതമ്പ് പൊടി -അര കപ്

ഉപ്പ്‌ – ഒരു നുള്ള്

കൊക്കോ പൗഡർ – 3 ടേബിൾ സ്പൂൺ

ബേക്കിംഗ് പൗഡർ – അര ടീസ്പൂൺ

വാനില എസ്സെൻസ് -അര ടീസ്പൂൺ

ബട്ടർ – നാല് ടേബിൾ സ്പൂൺ

ശർക്കര syrup – അര കപ്

ഉണ്ടാക്കുന്ന വിധം :

ഒരു പാത്രത്തിൽ റാഗി പൊടി ഗോതമ്പ് പൊടിയും , ഉപ്പ്‌, കൊക്കോ പൗഡർ ബേക്കിംഗ് പൗഡർ , എന്നിവ ഒരു അരിപ്പയിൽ അരിച്ചെടുക്കുക .

ഇതിലേക്ക് വാനില എസ്സെൻസും ,ബട്ടറും ചേർത്ത് ഇളക്കി യോജിപ്പിക്കുക .

മധുരത്തിന് ശർക്കര syrup ചേർത്ത് നന്നായി കൈ കൊണ്ട് കുഴച്ചെടുക്കുക .

ഇനി ഈ മാവിൽ നിന്ന് കുറേശ്ശെ എടുത്തു ഇഷ്ടമുള്ള ആകൃതിയിൽ ആക്കി എടുക്കുക .

ഒരു പ്ലേറ്റിൽ ബട്ടർ paper വച്ചു അതിനു മുകളിൽ cookies bake ചെയ്യാം വേണ്ടി വയ്ക്കുക .

അടി കട്ടിയുള്ള പാത്രം 5 മിനിറ്റ് മീഡിയം തീയിൽ ചൂടാക്കുക .

ഇതിലേക്ക് cookies വച്ചിട്ടുള്ള പാത്രം ഇറക്കി വച്ച് അടക്കുക.

ഒരു 20 -25 മിനിട്ടോളം മീഡിയം തീയിൽ bake ചെയ്യുക .

20 മിനിറ്റിനു ശേഷം തീ ഓഫ് ചെയ്തു തണുത്തതിനു ശേഷം cookies കഴിക്കാവുന്നതാണ്.

Video കാണുവാനായി cook craft garden by suma എന്ന youtube ചാനൽ കാണുക…

വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ വീറ്റ് കുക്കീസ്  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here