Home Chicken ഒരു കിടിലം അൽഫഹം ചിക്കൻ എളുപ്പത്തിൽ ഉണ്ടാക്കിയാലോ എല്ലാരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

ഒരു കിടിലം അൽഫഹം ചിക്കൻ എളുപ്പത്തിൽ ഉണ്ടാക്കിയാലോ എല്ലാരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

അൽഫഹം ചിക്കൻ

ചേരുവകൾ

ചിക്കൻ -1 kg
ജീരകം -1 tspoon
പെരുംജീരകം-1 tspoon
കുരുമുളക് -1 tspoon
ഗ്രാമ്പു -3
ഏലക്ക -3
കറുവ പട്ട -3 ചെറുത്
മുളകുപൊടി-2 tablespoon
മല്ലിപൊടി -2 tablespoon
മഞ്ഞൾപൊടി -3/ 4 tspoon
സവോള -1 ചെറുത്
തക്കാളി -1 ചെറുത്
പച്ചമുളക് – 5
നാരങ്ങാ നീര് -ഒരു നാരങ്ങയുടെ പകുതി
തൈര് -3/ 4 കപ്പ്
മല്ലിയില-1/ 4 cup
ഉപ്പ് -ആവശ്യത്തിന്

തയ്യാറാക്കുന്നവിധം

step 1 :അറബിക് മസാല ഉണ്ടാക്കാം .അതിനായി ജീരകം ,പെരുംജീരകം ,പട്ട ,ഗ്രാമ്പു ,ഏലക്ക,കുരുമുളക് എന്നിവ ഒരു പാനിലേക്കു ഇട്ടതിനു ശേഷം ചെറിയ തീയ്യിൽ വറുത്തെടുക്കാം .ഇതിലേക്ക് മഞ്ഞൾപൊടി ,മല്ലിപൊടി,മുളകുപൊടി കൂടി ചേർത്ത് പച്ചമണം മാറുന്നവരെ ഇളക്കികൊടുക്കാം .
ചൂടാറിയ ശേഷം മിക്സിയിൽ പൊടിച്ചെടുക്കാം .അറബിക് മസാല റെഡി .
step 2 :അറബിക് മസാലയിലേക്കു തക്കാളി ,സവോള ,മല്ലിയില ,പച്ചമുളക് ,നാരങ്ങാ നീര് ,തൈര് ചേർത്ത് അരച്ചെടുക്കാം .ഇതിലേക്ക് വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്,ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ് ചെയ്യാം .
step 3 :ചിക്കനിലേക്കു മസാല നന്നായി തേച്ചുപിടിപ്പിക്കാം .ഒരു 6 മണിക്കൂർ ഫ്രിഡ്ജ് ഇൽ വെയ്ക്കാം.
step 4 :ചിക്കൻ ഓവനിലേക്കു വെയ്ക്കാം,245 degree Celsius ഇൽ 45 മുതൽ 55 മിനുറ്റ് വരെ ഗ്രിൽ ചെയ്യാം .
ഓരോ 15 മിനുട്ടും ചിക്കൻ തിരിച്ചിടണം .
step 5 :അടിപൊളി രുചിയിൽ അൽഫഹം ചിക്കൻ റെഡി .

വിശദമായ വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here