Home Recipes വീട്ടിൽ തന്നെ ഉണ്ടാക്കിയ ബ്രെഡും ചീസ് സോസും ഉപയോഗിച്ച് വളരെ ടേസ്റ്റി ആയ ബ്രഡ് പിസ്സ...

വീട്ടിൽ തന്നെ ഉണ്ടാക്കിയ ബ്രെഡും ചീസ് സോസും ഉപയോഗിച്ച് വളരെ ടേസ്റ്റി ആയ ബ്രഡ് പിസ്സ തവയിൽ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം… എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

അടിപൊളി ടെസ്റ്റിൽ ഒരു ബ്രഡ് പിസ്സ

 

ബ്രഡ് ഉണ്ടാക്കാൻ വേണ്ട ചേരുവകൾ:

-മൈദാ: ഒരു കപ്പ്
-മിൽക്ക് പൌഡർ: ഒരു ടേബിൾ സ്പൂൺ
-യീസ്റ്റ്: ഒരു ടീസ്പൂൺ
-ഷുഗർ: ഒരു ടേബിൾ സ്പൂൺ
-വെജിറ്റബിൾ ഓയിൽ: രണ്ടു ടീസ്പൂൺ
-ഉപ്പ്: ആവശ്യത്തിന്
-ചെറിയ ചൂട് വെള്ളം: ആവശ്യത്തിന്

ചീസ് സോസ് ഉണ്ടാക്കാൻ വേണ്ട ചേരുവകൾ:
-ബട്ടർ: ഒരു ടേബിൾ സ്പൂൺ
-മൈദാ: ഒരു ടേബിൾ സ്പൂൺ
-പാൽ: മുക്കാൽ കപ്പ്
-വറ്റൽ മുളക് ചതച്ചത്: ഒരു നുള്ള്
-ഒറിഗാനോ: രണ്ട് നുള്ള്
-ഉപ്പ്: ഒരു നുള്ള്
-ഷുഗർ: കാൽ ടീസ്പൂൺ

പിസക്കു വേണ്ട വെജിറ്റബ്ൾസ്:
-സവോള: ഒരു ടേബിൾ സ്പൂൺ ചെറുതായി അരിഞ്ഞത്
-ക്യാപ്‌സിക്കം: ഒരു ടേബിൾ സ്പൂൺ ചെറുതായി അരിഞ്ഞത്
-തക്കാളി: ഒരു ടേബിൾ സ്പൂൺ ചെറുതായി അരിഞ്ഞത്
-കുരുമുളക് പൊടി: രണ്ട് നുള്ള്
-ഒറിഗാനോ: ഒരു നുള്ള്
-വറ്റൽ മുളക്: രണ്ട് നുള്ള്
-ഉപ്പ്: ആവശ്യത്തിന്
– പിസ്സ സോസ് / ടൊമാറ്റോ കെച്ചപ്പ്: ഒരു ടീസ്പൂൺ
– എള്ള്: വേണമെങ്കിൽ

തയ്യാറാക്കേണ്ട വിധം

ആദ്യമായി ബ്രഡ് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം:
ഈസ്റ്റും പഞ്ചസാരയും ഒരു ടേബിൾ സ്പൂൺ ഇളം ചൂട് വെള്ളത്തിൽ നന്നായി ലയിപ്പിക്കുക. മൈദയിലേക്കു മിൽക്ക് പൗഡറും കാൽ ടീസ്പൂൺ ഉപ്പും, മുകളിൽ തയ്യാറാക്കിയ ഈസ്റ്റും കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇളം ചൂട് വെള്ളത്തിൽ ചപ്പാത്തി മാവിനേക്കാൾ അല്പം അയവു വരുത്തി കുഴച്ചെടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ ഓയിൽ കൂടെ ചേർത്ത് ഒന്ന് കൂടെ കുഴച്ചു ഒരു ഉരുള ആക്കി അല്പം ഓയിൽ തടവി ഒരു മണിക്കൂർ നേരത്തേക്ക് റസ്റ്റ് ചെയ്യാൻ മൂടി വെക്കുക.

ഇനി ചീസ് സോസ് തയ്യാറാക്കാം:

ഒരു ചൂടായ പാനിലേക്കു ബട്ടർ ഇട്ടു കൊടുക്കുക. മെൽറ്റ് ആയി വരുമ്പോൾ ലോ ഫ്ളയിമിൽ ആക്കി മൈദാ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് മുക്കാൽ കപ്പ് പാൽ അൽപാൽപമായി ചേർത്ത് നന്നായി ഇളക്കുക. കുറുകി വരുമ്പോൾ ഇതിലേക്ക് വറ്റൽ മുളക് ചതച്ചതും, ഉപ്പും പഞ്ചസാരയും, ഒറിഗാനോയും കൂടെ ചേർത്ത് കുറുക്കി എടുക്കാം.

ഇനി പിസക്കു വേണ്ട വെജിറ്റബ്ൾസ് റെഡി ആക്കാം:

ഈ പിസാ തവയിൽ ആണ് തയ്യാറാക്കുന്നതുകൊണ്ട് മുകളിൽ പറഞ്ഞിട്ടുള്ള വെജിറ്റബ്ൾസ് അല്പം വെജിറ്റബിൾ ഓയിൽ ചേർത്ത് ഹാഫ് കുക്ക് ചെയ്തെടുക്കാം. ഇതിലേക്ക് കുരുമുളക് പൊടിയും ഒറിഗാനോ പൗഡറും, വറ്റൽ മുളക് ചതച്ചതും അല്പം ഉപ്പും കൂടെ ചേർത്ത് കൊടുക്കാം..

ഒരു മണിക്കൂറിനു ശേഷം ബ്രെഡിനുള്ള മാവ് ഒന്നുകൂടെ കുഴച്ചെടുത്തു ഒരു ചപ്പാത്തി പലകയിൽ അല്പം മൈദാ വിതറി കട്ടിയിൽ പരത്തി എടുക്കാം.

ഇതിന്റെ ഒരു സൈഡിൽ പിസാ സോസ് അല്ലെങ്കിൽ ടൊമാറ്റോ കെച്ചപ്പ് അപ്ലൈ ചെയ്യാം. ഇതിന്റെ മുകളിൽ വെജിറ്റബ്ൾസ് ആൻഡ് ചീസ് സോസും വെച്ച് മുകളിൽ അല്പം ഒറിഗാനോയും വറ്റൽ മുളക് ചതച്ചതും വിതറി കൊടുക്കുക. ഇനി ബ്രഡ് ബെയ്‌സ് സൈഡിൽ അല്പം വെള്ളം തടവി മടക്കി ഒട്ടിക്കുക. ബ്രെഡിന്റെ മുകളിൽ അല്പം ഓയിൽ തടവി കൊടുക്കാം. ഒരു പാനിൽ അല്പം ഓയിൽ തടവിയതിനു ശേഷം ബ്രഡ് പിസ്സ അതിലേക്കു വെച്ച് പത്തു മിനിട്ടു മൂടി വെക്കുക.

ഇനി നന്നായി ചൂടായ ഒരു തവയിലേക്കു പിസയുടെ പാൻ വെച്ച് കൊടുക്കുക. പത്തു മിനിറ്റ് ചെറിയ തീയിൽ അടച്ചു വെച്ച് വേവിക്കുക. മറിച്ചിട്ടു ചെറിയ തീയിൽ അഞ്ചു മിനിട്ടു കൂടെ വേവിക്കുക.

രുചികരമായ ബ്രഡ് പിസ്സ റെഡി.

എല്ലാവരും ഉണ്ടാക്കി നോക്കി അഭിപ്രായം പറയണേ.. അഞ്ചു മിനിട്ടു മാത്രം ലെങ്ത് ഉള്ള വീഡിയോ ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here