Home Curry ചപ്പാത്തിക്കും ,വൈറ്റ് റൈസ് നും ഒക്കെ കറി ആയി പെട്ടെന്ന് തയാറാക്കി എടുക്കാവുന്ന ഒന്നാണ് ഈ...

ചപ്പാത്തിക്കും ,വൈറ്റ് റൈസ് നും ഒക്കെ കറി ആയി പെട്ടെന്ന് തയാറാക്കി എടുക്കാവുന്ന ഒന്നാണ് ഈ ടേസ്റ്റി പനീർ ബുർജി . എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും ഇഷ്ടപ്പെടും

പനീർ ബുർജി | Paneer Bhurji

ചേരുവകൾ

പനീർ -200g
സവോള -2
തക്കാളി -ഒരു ചെറുത്
പച്ചമുളക് -1
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 tsp
കാപ്സികം -1/2 cup
ചെറിയ ജീരകം-1/2 tsp
മഞ്ഞൾപൊടി -1/4 tsp
മുളകുപൊടി -1/2 tsp
മല്ലിപൊടി -1/4 tsp
കുരുമുളകുപൊടി -1/2 tsp
ഗരം മസാല -1/2 tsp
മല്ലിയില -2tbsp
പാൽ /വെള്ളം -2 tbsp
നാരങ്ങാ നീര് -1 tsp
എണ്ണ -ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്

തയ്യാറാക്കേണ്ട വിധം
ഒരു പാൻ-ൽ എണ്ണയൊഴിച്ചു ചെറിയ ജീരകം മൂപ്പിച്ചു സവോള ,പച്ചമുളക് ,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ വഴറ്റുക .ഇതിലേക്ക് തക്കാളിയും ചേർത്ത് നന്നായി വഴറ്റുക .മഞ്ഞൾപൊടി,മല്ലിപൊടി,കുരുമുളകുപൊടി ,മുളകുപൊടി എന്നിവ ചേർത്ത് മൂപ്പിക്കിക .വേണമെങ്കിൽ അല്പം പാൽ പൊടികൾ മൂപ്പിക്കുമ്പോൾ ചേർക്കാം .ഇതിലേക്ക് ഗരം മസാലയും ക്യാപ്സിക്കവും ചേർത്തിളക്കുക .പനീറും ചേർത്ത് 3-4 മിനിറ്റ് മൂടി വച്ച് വേവിക്കുക .തുറന്നു ഡ്രൈ ആക്കി മല്ലിയിലയും ,നാരങ്ങാനീരും ചേർത്ത് തീ ഓഫ് ചെയ്യാം .

വിശദമായ വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here