Home Curry കോട്ടയം സ്പെഷ്യൽ മീൻ മുളകിട്ടത് തയ്യാറാക്കി നോക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും ഇഷ്ടപ്പെടും

കോട്ടയം സ്പെഷ്യൽ മീൻ മുളകിട്ടത് തയ്യാറാക്കി നോക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും ഇഷ്ടപ്പെടും

മീൻ മുളകിട്ടത്, കോട്ടയം സ്പെഷ്യൽ

ചേരുവകൾ

1.ദശ കട്ടിയുള്ള മീൻ 1കിലോ
2.മുളക് പൊടി 3tsp
മല്ലിപൊടി 1.5 tsp
മഞ്ഞൾ പൊടി 1/2 tsp
കുരുമുളക് പൊടി 1tsp
ഉപ്പു ആവശ്യത്തിന്
3. ചുവന്നുള്ളി 6 എണ്ണം
വെളുത്തുള്ളി 8 ennam
ഇഞ്ചി 3″
കറി വേപ്പില, ആവശ്യത്തിന്
4
വെളിച്ചെണ്ണ 4 tsp
കടുക് 1 tsp
ഉലുവ 1/2 tsp

കുടംപുളി, 3 കഷ്ണം

തയ്യാറാക്കേണ്ട വിധം

ഒരു കപ്പ്‌ ചൂട് വെള്ളത്തിൽ രണ്ടാമത്തെ ചേരുവ മിക്സ്‌ ചെയ്തു വയ്ക്കുക
.

മൂന്നാമത്തെ ചേരുവ ചതച്ചു എടുത്തു മാറ്റി വയ്ക്കുക.
ചട്ടിയിൽ എണ്ണ ചൂടാവുമ്പോൾ കടുകും ഉലുവയും മൂപ്പിച്ച ശേഷം ചതച്ചു വച്ച കൂട്ട് ചേർത്ത് കൊടുക്കുക. അതിലേക്കു കുടംപുളി ഇട്ടു കൊടുത്തു 2 മിനുട്ട് വഴറ്റുക. ശേഷം മസാല കുറുക്കിയത് ഒഴിച്ച് കൊടുത്തു തിളപ്പിക്കാം.
അതിലേക്കു മീൻ കഷ്ണങ്ങൾ ഇട്ടു കൊടുത്തു ചെറുതീയിൽ വേവിച്ചെടുക്കാം. ഇളക്കരുത്, മീൻ പൊടിഞ്ഞു പോകും. ചട്ടി ചെറുതായി ചുറ്റിച്ചു കൊടുക്കാം. തീ അണച്ചു കുറച്ചു പച്ച വെളിച്ചെണ്ണയും, കറി വേപ്പിലയും ഇട്ടു കറി വാങ്ങാവുന്നതാണ്.

ഇരിക്കും തോറും രുചി കൂടും. രാത്രി തയാറാക്കി പിറ്റേന്ന് എടുത്താൽ അസാധ്യ രുചി ആണ്

വിശദമായ വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here