Home Recipes Dry Fruits Laddu/Energy Balls വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഹെൽത്തി ആയ ലഡ്ഡു എല്ലാവരും...

Dry Fruits Laddu/Energy Balls വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഹെൽത്തി ആയ ലഡ്ഡു എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും ഇഷ്ടപ്പെടും

Dry Fruits Laddu/Energy Balls

ചേരുവകൾ:
1. നെയ്യ് – 1 ടീസ്പൂൺ
2. തേങ്ങ ചിരകിയത് – 1/4 കപ്പ്
3. കാഷ്യൂനട്ട്സ് – 1/4 കപ്പ്, ചെറുതായി നുറുക്കിയത്
4. ബദാം – 1/2 കപ്പ്, ചെറുതായി നുറുക്കിയത്
5. കിസ്മിസ് – 2 ടേബിൾസ്പൂൺ, ചെറുതായി നുറുക്കിയത്
6. കസ് കസ്(പോപ്പി സീഡ്സ്) – 1 ടീസ്പൂൺ
ഇതിന് പകരം വെളുത്ത എള്ള് വേണമെങ്കിലും ചേർക്കാം
7. ഈന്തപ്പഴം – 1 1/2 കപ്പ്, കുരു കളഞ്ഞ് ചെറുതാക്കി അരിഞ്ഞത്

എല്ലാ ചേരുവകളും നുറുക്കിയതിന് ശേഷമാണ് അളന്നിരിക്കുന്നത്

പാചകം ചെയ്യുന്ന രീതി:

1. ഒരു പാനിൽ നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് ചിരകിയ തേങ്ങ ചേർത്ത് ചെറുതീയിൽ വറുത്തെടുക്കുക
2. അതിലേക്ക് കാഷ്യൂനട്ട്സ്, ബദാം എന്നിവ ചേർത്ത് മൂപ്പിച്ചെടുക്കുക
3. മൂത്ത് വരുമ്പോൾ അതിലേയ്ക്ക് കസ് കസ് ചേർത്ത് മിക്സ് ചെയ്യുക
4. ഈന്തപ്പഴം കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് അടുപ്പിൽ നിന്നും വാങ്ങി വയ്ക്കുക
5. ചെറു ചൂടോടു കൂടി തന്നെ കൈ കൊണ്ട് നന്നായി മിക്സ് ചെയ്യുക
6. ചെറിയ ബോൾസ് ആക്കി ലഡ്ഡു പിടിച്ചെടുക്കാം

വിശദമായ വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here