Home Cake സിംപിൾ വാനില റോസെറ്റെ കേക്ക് തയ്യാറാക്കി നോക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും ഇഷ്ടപ്പെടും

സിംപിൾ വാനില റോസെറ്റെ കേക്ക് തയ്യാറാക്കി നോക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും ഇഷ്ടപ്പെടും

വാനില റോസെറ്റെ കേക്ക്

Ingredients

മൈദ :3/4cup
ബേക്കിംഗ് പൌഡർ :1/2tsp
ബേക്കിംഗ് സോഡാ:1/4tsp
ഉപ്പ് :1/4tsp
മുട്ട :3
വാനില എസ്സെൻസ് :1tsp
പഞ്ചസാര പൊടിച്ചത്:3/4cup
സൺഫ്ലവർ ഓയിൽ :2tbsp

വിപ്പിംഗ് ക്രീം :1 1/4cup
പഞ്ചസാര പൊടിച്ചത്:2tbsp
വാനില എസ്സെൻസ് :1tsp
റെഡ് ഫുഡ്‌ കളർ

തയ്യാറാക്കേണ്ട വിധം

ആദ്യം കേക്ക് ടിൻ എടുത്ത് ഉരുക്കിയ ബട്ടർ എടുത്ത് അകത്തു തേച്ചു ബട്ടർ പേപ്പർ വെച്ച് കൊടുത്തു മാറ്റിവെക്കാം.
ആദ്യം മൈദ, ബേക്കിംഗ് പൗഡർ, ബേക്കിംഗ് സോഡാ, ഉപ്പ് എന്നിവ അരിപ്പായിലോട്ടിട്ട് നന്നായി അരിച്ചെടുക്കാം. ഇനി ഇവ നന്നായി മിക്സ് ചെയ്യാം. ഇനി മറ്റൊരു പത്രമെടുത് അതിലേക്ക് മുട്ട ചേർക്കാം. പത്രത്തിൽ നനവ് ഉണ്ടാവരുത്. അത് പോലെ ഇന്ഗ്രെഡി‌മെന്റ്സ് എല്ലാം റൂം ടെമ്പ്റേചെറിൽ ഉള്ളതാവണം. ഇനി ഇതിലേക്ക് വാനില എസെൻസ് ചേർത്തു നന്നായി ബീറ്റ് ചെയ്യാം മുട്ട പതഞ്ഞു വെള്ള കളർ ആവുമ്പോൾ പഞ്ചസാര പൊടിച്ചത് ചേർത്തു നന്നായി ബീറ്റ് ചെയ്യാം. ഇനി ഇതിലേക്ക് സൺഫ്ലവർ ഓയിൽ ചേർത്ത് ജസ്റ്റ്‌ ബീറ്റ് ചെയ്യാം. ഇനി ഇതിലേക്ക് തരിച്ചെടുത്ത ഡ്രൈ ഇൻഗ്രീഡിഎന്റ്സ് ചേർത്തു മിക്സ് ചെയ്തെടുക്കാം. ഇനി ഇത് 7ഇഞ്ച് കേക്ക് ടിന്നിലേക്ക് ഒഴിച്ച് ഒന്ന് തട്ടികൊടുക്കാം. ഇനി ഒരു ചരുവം അടുപ്പിൽ വെച്ച് അതിലേക്ക് പൊടിയുപ്പ് ചേർത്ത് ചെറിയ തീയിൽ ചൂടാക്കാം. ഇനി ഇതിലേക്ക് റിങ് സ്റ്റാൻഡ് വെച്ച് അതിന് മുകളിൽ കേക്ക് ടിൻ വെച്ച് കൊടുക്കാം. ഇനി ഇത് 30 മിനുട്ട് അടച്ചു വെച്ച് വേവിക്കാം. വേവായ ശേഷം പെട്ടെന്ന് തന്നെ കേക്ക് ടിന്നിൽ നിന്ന് കേക്ക് മാറ്റാം. ഇത് ചൂടാറിയ ശേഷം ഫ്രിഡ്ജിലേക്ക് മാറ്റാം. ഇനി ഫ്രോസ്റ്റിംഗ് ചെയ്യണം. അതിനായി ഫ്രീസറിൽ ഒരു മണിക്കൂർ അതിനുള്ള പാത്രവും ബീറ്ററിന്റെ വിസ്ക്കും വെച്ചിരുന്നു. അത് പോലെ ക്രീം (fiona)തണുപ്പ് കുറയാൻ ഫ്രീസറിൽ നിന്ന് പുറത്ത് വെച്ചിരുന്നു. ഇനി ക്രീം പത്രത്തിൽ ഒഴിച്ച് വാനില എസ്സെൻസ് ചേർത്തു ചെറിയ സ്പീഡിൽ 1മിനുട്ട് ബീറ്റ് ചെയ്യാം. ശേഷം പഞ്ചസാര പൊടി ചേർത്തു സ്പീഡ് കൂട്ടി കൂട്ടി ബീറ്റ് ചെയ്യാം. 4മിനുട്ട് ആവുമ്പോൾ ക്രീം സ്റ്റിഫ് ആവും. ഇനി കേക്ക് എടുത്ത് മൂന്നായി കട്ട്‌ ചെയ്യാം. ഇതിലേക്ക് പഞ്ചസാര വെള്ളം ചേർക്കാം (പഞ്ചസാരയും വെള്ളവും വാനില എസെൻസും കൂടി തിളപ്പിച്ച്‌ പിന്നീട് ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചത് )എന്നിട്ട് ക്രീം ലയർ ആയി തേച്ചു പിന്നെ ഇഷ്ട്ടമുള്ള ഡിസൈനിൽ ഡെക്കറേറ്റ് ചെയ്യാം.
👉 വിശദമായ വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here