Home Recipes പാനിൽ ഉണ്ടാക്കാൻ പറ്റുന്ന നല്ല രുചിയുള്ള മുരിഞ്ഞ പൊറോട്ട പഫ്‌സ് ആണ് ഇന്നത്തെ റെസിപ്പി… എല്ലാവരും...

പാനിൽ ഉണ്ടാക്കാൻ പറ്റുന്ന നല്ല രുചിയുള്ള മുരിഞ്ഞ പൊറോട്ട പഫ്‌സ് ആണ് ഇന്നത്തെ റെസിപ്പി… എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

പൊറോട്ട,പഫ്‌സ് ഇത് രണ്ടും മലയാളിക്ക് പ്രിയപ്പെട്ടതാണ്…
പാനിൽ ഉണ്ടാക്കാൻ പറ്റുന്ന നല്ല രുചിയുള്ള മുരിഞ്ഞ പൊറോട്ട പഫ്‌സ് ആണ് ഇന്നത്തെ റെസിപ്പി…

ചേരുവകൾ:-

മൈദ-3 കപ്പ്
കോഴി വേവിച്ചത്-1 കപ്പ്
ഉള്ളി -രണ്ടെണ്ണം
പച്ചമുളക്-ഒരെണ്ണം
ഇഞ്ചി അരച്ചത്-1/2 TSp
കറിവേപ്പില
മല്ലിയില
മുളകുപൊടി-1 TSp
മഞ്ഞൾപ്പൊടി-1/4 TSp
ഗരം മസാല പൊടി-1/4 TSp
ഉപ്പ്
ഓയിൽ

പാകം ചെയ്യുന്ന വിധം:-

മൈദ, ഉപ്പ് ചേർത്ത ഇളക്കിയ ശേഷം വെള്ളമൊഴിച്ചു നന്നായി കുഴച്ചെടുക്കുക…ചെറിയ ഓറഞ്ചിന്റെ വലുപ്പത്തിൽ ഉരുട്ടുക…ഒരു ബൗളിൽ ഓയിൽ ഒഴിച്ചു ഓരോ ഉരുളയിലും പുരട്ടുക…ഇതൊരു രണ്ട് മണിക്കൂർ മാറ്റി വെക്കുക…

മസാല തയ്യാറാക്കാൻ:-
ഒരു പാനിൽ ഓയിൽ ഒഴിച്ചു ഉള്ളി ചെറുതായരിഞ്ഞത് ചേർത്തു വഴറ്റുക…ഇതിലേക്ക് ഇഞ്ചി,പച്ചമുളക്,കറിവേപ്പില ചേർത്തു വഴറ്റി മുളകുപൊടി,മഞ്ഞൾപൊടി,ഗരം മസാല പൊടി ചേർത്തു പൊടിയുടെ പച്ചമണം മാറുന്നത് വരെ നന്നായി വഴറ്റുക…ഇതിലേക്ക് പിച്ചി വെച്ച വേവിച്ച ചിക്കൻ ചേർത്തു യോജിപ്പിക്കുക…മല്ലിയില ചേർത്ത ശേഷം അടുപ്പിൽ നിന്നും ഇറക്കുക…
ഓരോ ഉരുളയും എടുത്ത് സമചതുരാകൃതിയിൽ വലിച്ചു നീട്ടി നേരിയ ഷീറ്റ് ആക്കുക…നാല് കോണിൽ നിന്നും മടക്കി നടുവിൽ മസാല വെച്ചു മടക്കി എടുക്കുക….ഇനി ഒരു പാനിൽ നിരത്തി 2-3 മിനിറ്റ് കൂടുമ്പോൾ തിരിച്ചിട്ട് വേവിച്ചെടുക്കുക…

വിശുദ്ധമായ വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here