Home Break fast Hi Friends, ഇന്ന് ഞാൻ ഒരു ഇടിവെട്ട് റെസിപ്പി ആയിട്ടാണ് വന്നിരിക്കുന്നത് തനി നാടൻ...

Hi Friends, ഇന്ന് ഞാൻ ഒരു ഇടിവെട്ട് റെസിപ്പി ആയിട്ടാണ് വന്നിരിക്കുന്നത് തനി നാടൻ ദം ബീഫ് പൊറോട്ട എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

 

പൊറോട്ടയും ചിക്കനും എന്ന് പറഞ്ഞാലേ നാവിൽ വെള്ളമൂറുമല്ലേ അപ്പോൾ പൊറോട്ടയും ബീഫും ആണെങ്കിലോ പറയണ്ടല്ലോ
ഇതിനു വേണ്ട സാധനങ്ങൾ എന്തൊക്കെയാ എന്ന് നോക്കാം .നമ്മൾ ഇത് വാഴയിലയിൽ ആണ് ഉണ്ടാക്കുന്നത്.

ചേരുവകൾ

ബീഫ് കറി
ബീഫ് ഫ്രൈ
വറുത്ത cashew nuts,Raisins & onion
വാഴയില
വെളിച്ചെണ്ണ

തയ്യാറാക്കേണ്ട വിധം

ഇതിനുവേണ്ടി കറിച്ചട്ടി ആണ് എടുക്കേണ്ടത്
കറിച്ചട്ടിയിൽ എണ്ണ ഒഴിക്കണം.എല്ലാ ഭാഗത്തും എണ്ണ പുരട്ടിയശേഷം.വാഴയില വാട്ടി ചട്ടിക്ക് അകത്തു വച്ചുകൊടുക്കാം … ആദ്യം നമ്മൾ 2 പെറോട്ട വക്കണം പിന്നീട് അതിനു മുകളിലായി ബീഫ് കറി ഒഴിച്ച് കൊടുക്കണം ശേഷം 1 പൊറോട്ട വച്ചുകൊടുക്കാം .അത് കഴിഞ്ഞു ബീഫ് ഫ്രൈയും വറുത്തുവച്ചിരിക്കുന്ന സവാളയും cashew nuts ഉം ചേർത്തുകൊടുക്കാം
ഓരോ ലയർ ആയിട്ടു വേണം പൊറോട്ട അടുക്കാനുള്ളത് .ചട്ടിയുടെ വലിപ്പമനുസരിച്ചു ലയർ അ ടുക്കാം .അതെല്ലാം നിങ്ങളുടെ ഇഷ്ടംപോലെ .വീണ്ടും ലയർ വച്ച് തുടങ്ങാം കറിയും ഫ്രൈയും പൊറോട്ടയും മാറി മാറി വച്ചുകൊടുക്കാം . നിങ്ങള്ക്ക് വേണമെങ്കിൽ മുട്ട വേവിച്ചു ഇടയ്ക്കു ഒരു ലയർ വച്ച് കൊടുക്കാവുന്നതാണ്.
ലാസ്‌റ് പൊറോട്ടയും വച്ച് നല്ല പോലെ അമർത്തി കൊടുത്തിട്ടു മറ്റൊരു വാഴയില വാട്ടി അതിന്റെ മുകളിൽ കറി ചട്ടി കവർ ചെയ്യുന്ന രീതിയിൽ മൂടി ഒരു തുണി കൊണ്ടോ വാഴനാരുകൊണ്ടോ മുറുക്കി കെട്ടി വക്കണം.(ഫോട്ടോയിൽ കാണുന്നപോലെ).എന്നിട്ടു ആ കറി ചെട്ടിയെ stove ഇൽ വച്ച് 5 മുതൽ 10 മിനിറ്റ് വരെ കുറഞ്ഞ തീയിൽവച്ചു(low flame ) ആവികയറ്റണം(ദം ചെയ്തെടുക്കണം) .ആവി പുറത്തുപോകാത്തവിധം വേണം ഇലകൊണ്ടു നമ്മൾ കെട്ടികൊടുക്കാൻ .ദം പൊറോട്ട ready .ബീഫ് നു പകരം ചിക്കൻ വച്ചും ചെയ്യാം.ചിക്കൻ കറി ഉം ചിക്കൻ ഫ്രൈ ഉം എടുത്താൽ മതി….വളരെ സിമ്പിൾ ആണ് ..
Tasty & Spicy Recipe…
എല്ലാവരും try ചെയ്തുനോക്കണം എല്ലാവര്ക്കും ഇഷ്ടപെടും

വിശദമായ വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here