Home Curry ചോറിനും ചപ്പാത്തിക്കും ഇനി ഈ ഒരു കറി മതി…. വഴുതനങ്ങ കറി രുചികരമായി ഈ രീതിയിൽ...

ചോറിനും ചപ്പാത്തിക്കും ഇനി ഈ ഒരു കറി മതി…. വഴുതനങ്ങ കറി രുചികരമായി ഈ രീതിയിൽ തയ്യാറാക്കി നോക്കൂ…. എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും…

വഴുതനങ്ങ കറി 

ചേരുവകൾ

വഴുതനങ്ങ – 200g

ഉള്ളി – 2

തക്കാളി – 1

ഇഞ്ചി – 1 inch

വെളുത്തുള്ളി – 7-8 അല്ലി

പുളി – നെല്ലിക്ക വലുപ്പത്തിൽ

ചുവന്ന മുളക് – 2

ചെറിയുള്ളി – 10

കടുക് – 1/2 tsp

ഉലുവ – 1/4 tsp

ജീരകം – 1/4 tsp

പെരുംജീരകം – 1/2 tsp

തേങ്ങ – 2 tsp

മഞ്ഞൾപ്പൊടി – 1/4 tsp

മല്ലിപ്പൊടി – 1 tsp

മുളക് പൊടി – 1 tsp

കറിവേപ്പില

oil

വെള്ളം

ഉപ്പ്

തയ്യാറാക്കുന്ന വിധം

Step – 1

വഴുതനങ്ങ കുറച്ചു വലുപ്പത്തിൽ അരിഞ്ഞ് പാനിൽ എണ്ണ ചൂടക്കി വഴുതനങ്ങ ചേർത്ത് കുറച്ചു നേരം വഴറ്റി മാറ്റി വയ്ക്കുക.
ഇതിലേക്ക് കുറച്ചു കൂടി എണ്ണ ഒഴിച്ച് അരിഞ്ഞു വെച്ച ഉള്ളി തക്കാളി, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾപ്പൊടി, മുളക് പൊടി , മല്ലിപ്പൊടി, എന്നിവ ചേർത്ത് നന്നായി വഴറ്റി മാറ്റി വയ്ക്കുക.
ചൂട് തണിഞ്ഞ തിന് ശേഷം മിക്സിയുടെ ജാറിലേക്ക് മാറ്റി ജീരകവും, പെരുജീരകവു, തേങ്ങയും, കുറച്ച് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക.

Step – 2

പാനിൽ എണ്ണ ചൂടാക്കി കടുകും ഉലുവയും പൊട്ടിച്ച്, വറ്റൽമുളകും കറിവേപ്പിലയും ചെറിയുള്ളിയും ചേർത്ത് നന്നായി വഴറ്റി, അരച്ചു വെച്ച മസാലയുo ഉപ്പും ചേർത്ത് നന്നായി വഴറ്റി അടച്ചു വെച്ച് എണ്ണ തെളിയുന്നതു വരെ വഴറ്റുക. ശേഷം പുളി വെള്ളവും ആവശ്യത്തിന് വെള്ളവും ഒഴിച്ച്, വഴറ്റി വെച്ച വഴുതനങ്ങ യും ചേർത്ത് അടച്ചു വെച്ച് 10 min നേരം വേവിക്കുക.

വഴുതനങ്ങ കറി റെഡി..

വിഷ്ണുമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ വഴുതനങ്ങ കറി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here