Home Break fast കള്ള് ചേർക്കാതെ ഒരു അടിപൊളി കള്ളപ്പം എളുപ്പത്തിൽ തന്നെ തയ്യാറാക്കാം അതും വളരെയധികം രുചിയിൽ… എല്ലാവരും...

കള്ള് ചേർക്കാതെ ഒരു അടിപൊളി കള്ളപ്പം എളുപ്പത്തിൽ തന്നെ തയ്യാറാക്കാം അതും വളരെയധികം രുചിയിൽ… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപ്പെടും….

കള്ളപ്പം

ചേരുവകൾ

പച്ചരി 2 കപ്പ്

തേങ്ങ ഒരു കപ്പ്

തേങ്ങാ വെള്ളം അരക്കപ്പ്

ചെറിയ ഉള്ളി അഞ്ച് എണ്ണം

വെളുത്തുള്ളി രണ്ടെണ്ണം

ജീരകം അര ടീസ്പൂൺ

ഉപ്പ് ആവശ്യത്തിന്

ഈസ്റ്റ് കാൽടീസ്പൂൺ

പഞ്ചസാര 4 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

പച്ചരി നല്ലപോലെ കഴുകിയതിനുശേഷം വെള്ളം ഒഴിച്ച് നാലുമണിക്കൂർ കുതിർത്താനായി മാറ്റിവയ്ക്കുക.

തേങ്ങാവെള്ളത്തിൽ പഞ്ചസാരയും ഇട്ട് നാല് മണിക്കൂർ മാറ്റി വയ്ക്കുക നാലു മണിക്കൂറിനു ശേഷം അരികിലുള്ള വെള്ളം എല്ലാം കളഞ്ഞു ഒരു മിക്സിയുടെ ജാർ ഇട്ട് കൊടുക്കുക.

നല്ലപോലെ അരച്ചെടുക്കുക തേങ്ങയും ജീരകം ചെറിയ ഉള്ളി വെളുത്തുള്ളി എല്ലാം കൂടെ മിക്സിയിൽ ഇട്ടു നല്ല പോലെ അരച്ചെടുക്കുക.

അരച്ച് എടുത്തിട്ടുള്ളതേങ്ങ പച്ചരി അരച്ച ഇതിലേക്ക് ചേർത്ത് കൊടുക്കുക ഇതിലേക്ക് ഈസ്റ്റ്ആവശ്യത്തിന് ആയിട്ടുള്ള ഉപ്പും ചേർത്ത് നല്ലപോലെ മിക്സ് ആക്കി 8 മണിക്കൂർ മാറ്റി വയ്ക്കുക.

എട്ടു മണിക്കൂറിനു ശേഷം മാവ് നല്ലപോലെ പൊങ്ങി വന്നിട്ടുണ്ടാകും ഒരു പാൻ ചൂടാകുമ്പോൾ ഓരോ തവി മാവ് കോരി ഒഴിച്ച് ചെറിയ തീയിൽ വച്ച് വേവിച്ചെടുക്കാം.

നല്ല സൂപ്പർ സോഫ്റ്റ് ആയിട്ടുള്ള കള്ളപ്പം റെഡി തേങ്ങാവെള്ളം ചേർത്തുണ്ടാക്കിയ കാരണം കള്ള് ചേർത്തുണ്ടാക്കിയ അതെ ടെസ്റ്റ് തന്നെയായിരിക്കും…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ കള്ളപ്പം ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here