Home Fry വളരെ ടേസ്റ്റിയായ മട്ടൻ പെപ്പർ ഫ്രൈ വീട്ടിൽ തന്നെ എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന് നോക്കിയാലോ…...

വളരെ ടേസ്റ്റിയായ മട്ടൻ പെപ്പർ ഫ്രൈ വീട്ടിൽ തന്നെ എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന് നോക്കിയാലോ… എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും…

മട്ടൺ പെപ്പർ ഫ്രൈ

ചേരുവകൾ:

മട്ടൺ വേവിക്കാൻ ആവശ്യമായവ:

1. മട്ടൺ – 1/2 കിലോ
2. മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
3. കുരുമുളക് ചതച്ചത് – 1/2 ടേബിൾസ്പൂൺ
4. ഉപ്പ് – ആവശ്യത്തിന്
5. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1/2 ടീസ്പൂൺ

ഫ്രൈ ചെയ്യാൻ ആവശ്യമായവ:

1. വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
2. ചുവന്നുള്ളി – 1 1/2 കപ്പ്
3. വെളുത്തുള്ളി – 2 ടേബിൾസ്പൂൺ
4. കുരുമുളക് ചതച്ചത് – 1 ടേബിൾസ്പൂൺ
5. കറിവേപ്പില

പാചകം ചെയ്യുന്ന രീതി:

1. കഴുകി വൃത്തിയാക്കിയ മട്ടണിലേക്ക് ബാക്കിയുള്ള ചേരുവകൾ ചേർത്ത് നന്നായി തിരുമ്മി പിടിപ്പിക്കുക

2. അര മണിക്കൂർ മാരിനേറ്റ് ചെയ്യാനായി മാറ്റി വയ്ക്കുക

3. ശേഷം പ്രഷർ കുക്കറിൽ 4 വിസിൽ വരുന്നത് വരെ വേവിക്കുക (വെന്ത് ഉടയാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം)

4. ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് ചുവന്നുള്ളി, വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റുക

5. ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കുരുമുളക് ചതച്ചത് ചേർത്ത് ചെറുതീയിൽ വച്ച് വഴറ്റിയെടുക്കുക

6. കറിവേപ്പില കൂടി ചേർത്ത് വഴറ്റിയെടുക്കുക

7. അതിലേക്ക് വേവിച്ച് വച്ച മട്ടൺ ചേർത്ത് മിക്സ് ചെയ്യുക

8. ചെറുതീയിൽ വച്ച് നന്നായി വഴറ്റിയെടുക്കുക

9. നന്നായി മൊരിഞ്ഞ് വരുമ്പോൾ ഇറക്കി വയ്ക്കുക

10. ചൂടോടെ തന്നെ വിളമ്പുക

വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന  ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  മട്ടൻ പെപ്പർ ഫ്രൈ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here