Home Curry വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന റസ്റ്റോറന്റ് സ്റ്റൈൽ തക്കാളി മസാല കറി റെസിപ്പി ആണ്…. എല്ലാവരും...

വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന റസ്റ്റോറന്റ് സ്റ്റൈൽ തക്കാളി മസാല കറി റെസിപ്പി ആണ്…. എല്ലാവരും ട്രൈ ചെയ്തു നോക്കു… തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും

തക്കാളി മസാല

തയ്യാറാക്കുന്ന വിധം

ഇത് തയ്യാറാക്കി എടുക്കാൻ വേണ്ടി ആദ്യം തന്നെ സ്റ്റ് ഓണാക്ക് അതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ എണ്ണയൊഴിച്ചു കൊടുക്കാം.

എണ്ണ ചൂടാവുമ്പോൾ ഒരു ടീ സ്പൂൺ കടുകിട്ടു പൊട്ടിക്കുക കടുകുപൊടി അതിനുശേഷം 7 അല്ലി വെളുത്തുള്ളി ചതച്ചത്, രണ്ട് പച്ചമുളക് കീറിയതും കൂടെ ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക.

ശേഷം അതിലേക്ക് മൂന്ന് വറ്റൽമുളകും അൽപം കറിവേപ്പിലയും കൂടി ചേർത്ത്, മൂപ്പിക്കുക ശേഷം അതിലേക്ക് 2 സവാള ചെറുതായി അരിഞ്ഞതും കൂടി ചേർത്തു കൊടുത്തു നന്നായി വഴറ്റി എടുക്കണം, നല്ല ബ്രൗൺ കളർ ആവുന്നത് വരെ വൈറ്റ് എടുക്കുക ശേഷം അതിലേക്ക് നാല് തക്കാളി വലിപ്പത്തില് അരിഞ്ഞതും കൂടി ചേർത്തു കൊടുക്കാം

, തക്കാളി-1 സോഫ്റ്റ് ആകുന്നതുവരെ വഴറ്റിയെടുക്കുക ശേഷം അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ കാശ്മീരി ചില്ലി പൗഡർ അര ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ ജീരകം പൊടിച്ചത് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ പച്ചമണം മാറുന്നതുവരെ ശേഷം അതിലേക്ക് ഒരു ചെറിയ കഷണം ഇഞ്ചി ഒരു ആറ് അല്ലി വെളുത്തുള്ളി തക്കാളി മിക്സിയിൽ ഇട്ട് പേസ്റ്റ് ആക്കിയത് കൂടെ ചേർത്ത് നന്നായി ഇളക്കുക.

അതിനുശേഷം പച്ചമണം മാറുന്നത് വരെ 2മിനിറ്റ് വഴറ്റിഎടുക്കണം ചപ്പാത്തിക്ക് ആണെങ്കിൽ ഈ ഒരു പരുവം മതിയാവും ചോറ് ആണെങ്കിൽ ഒരു അല്പം വെള്ളവും കൂടി ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് ഒരു 3 മിനിറ്റ് മീഡിയം flame ഇൽ പാകം ചെയ്തെടുക്കുക.

താൽപര്യം ആണെങ്കിൽ അല്പം മല്ലിയിലയും കൂടി ചേർത്ത് ഇളക്കി തീ ഓഫ് ചെയ്ത് കൊടുക്കുക ഇത്രയേയുള്ളൂ വളരെ രുചികരം ആയിട്ടുള്ള റസ്റ്റോറന്റ് സ്റ്റൈൽ തക്കാളി മസാല കറി റെഡി

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ തക്കാളി മസാല ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here