Home Biriyani നമുക്കിന്ന് ഒരു അടിപൊളി ഫിഷ് ബിരിയാണി തയ്യാറാക്കി നോക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും...

നമുക്കിന്ന് ഒരു അടിപൊളി ഫിഷ് ബിരിയാണി തയ്യാറാക്കി നോക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും ഇഷ്ടപ്പെടും

ഫിഷ്‌ ബിരിയാണി
******************

വലിയ നെയ്‌ മീൻ- 5-6 കഷണങ്ങള്‍
ഇനി താഴെ പറയുന്ന എല്ലാം കൂടി മീനിൽ നല്ലോണം പെരട്ടി കുറച്ചു നേരം വെക്കണം ……
മുളക് പൊടി – 1 tbs
മഞ്ഞൾ പൊടി -1 tsp
കുരുമുളക് പൊടി -1/ 2 tbs
ഗരം മസാല -1/ 4 tsp
പെരിന്ജീരകം പൊടി -1/ 4 tbs
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -ആവശ്യത്തിനു
ഉപ്പ് -ആവശ്യത്തിനു
എണ്ണ -ആവശ്യത്തിനു
എല്ലാ ചേരുവകളും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മീനിൽ പുരട്ടി വെക്കുക …..ആ നേരം കൊണ്ട് കുറച്ചു സബോളയും തക്കാളീം അറിഞ്ഞു വച്ചോളു….
10 -15 1മിന്ട്ട് കഴിഞ്ഞ് ഫ്രൈ പാനിൽ ആവശ്യത്തിനു എണ്ണ ഒഴിച്ച് ചെറിയ തീയിൽ പാതി വറുത്തു മാറ്റി വെക്കുക

ഇനി മസാല ഉണ്ടാക്കാം

സവാള -നല്ലോണം നേര്‍മ്മയായി അരിയണം -4 എണ്ണം എടുത്തോള്
തക്കാളി -നുറുക്കിയത് -2 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -2 വല്യ സ്പൂണ്‍ ,പച്ചമുളക് നല്ലോണം ചതച്ചത് 5 എണ്ണം
മല്ലിയില പൊതിന യില അരിഞ്ഞത്
ഗരം മസാല -1/ 4 വല്യ സ്പൂണ്‍
കുരു മുളക് 1/ 4 വല്യ സ്പൂണ്‍
മുളക് പൊടി -1/ 4 വല്യ സ്പൂണ്‍
മഞ്ഞൾ പൊടി -ത്തിരി
ചെറുന്നാരങ്ങ -1
ഉപ്പ് – ആവശ്യത്തിന്
എണ്ണ ആവശ്യത്തിന്..

തയ്യാറാക്കേണ്ട വിധം

ഒരു ഫ്രൈ പാനില്‍ ആവശ്യത്തിനു
എണ്ണ ഒഴിച്ച് സവാള നല്ല ബ്രൌണ്‍ കളർ ആവുന്നത് വരെ വഴ റ്റുക….(ആദ്യം ഇത്തിരി നേരം അടച്ചു വെച്ചിട്ട് പിന്നെ ത്തിരി ഉപ്പു മേലെ വിതറി വഴറ്റിക്കോ) നാലൊം വഴന്നാല്‍ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് എല്ലാം ഇട്ട് നല്ല പോലെ വീണ്ടും വഴറ്റണം … ഇനി തക്കാളി ചേര്‍ക്കാം .. നല്ലോണം വഴന്നാല്‍ അറിഞ്ഞു വചെക്കുന്ന മല്ലീ പുതിന ഇലകളും പൊടികളെല്ലാം ചേര്‍ത്ത് നന്നായി മൂപ്പിക്കുക … ഉപ്പു ചേര്‍ക്കാന്‍ മറക്കണ്ടാട്ടോ …. ഇനീ നമ്മള്‍ ഫ്രൈ ചെയ്തു വെച്ച മീൻ ഇതിലേക്ക് ചേര്‍ത്ത് മൂടി വച്ച് 2 മിനിട്ട് ചെറിയ തീയില് ഒന്ന് വേവിചോല്…ഇനീ തീ ഓഫ്‌ ചെയ്തിട്ട് ആ അടപ്പ് ലേശം തുറന്നു വച്ചോളു.. ആവി ഇറങ്ങി മസാല കുളമാകണ്ടാ…..

ചോറ് വയ്ക്കാൻ.

ബസ്മതി റൈസ് -2 കപ്പ്
വെള്ളം ഇരട്ടി )
സവാള -2 എണ്ണം നേരിയതായി അരിഞ്ഞത്
നെയ്യ് -ആവശ്യത്തിനു
ഉപ്പ് -ആവശ്യത്ത
റോസ് വാട്ടർ-1/ 4 ടി സ്പൂണ്‍
———-
തയ്യാറാക്കുന്നവിധം
———-
ഒരു പാത്രത്തിൽ നെയ്യും എണ്ണയും സമാസമം ഒഴിച്ച് കുറച്ച് സവാള പൊരിച്ചു മാറ്റി വെക്കുക ….കുറച്ചു അണ്ടിപരിപ്പും ഉണക്ക മുന്തിരിങ്ങയും വരുതെടുത്തു കൈയെത്താത്ത അകലത്തില്‍ വച്ചോളു…….പിന്നെ അതിൽ തന്നെ കുറച്ചു സവാളയിട്ട് വഴറ്റി അതിനുശേഷം നെയ്യ് ഒഴിച്ച് അതിലേക്കു ഗ്രാമ്പു, പട്ട, ഏലക്കാ ഇവ ഇട്ട് പൊട്ടുമ്പോള്‍.കഴുകി വെച്ച അരിയും ഇട്ട് ഇളക്കി തിളച്ച വെള്ളം ഒഴിച്ച് ആവശ്യത്തിനു ഉപ്പും ചേർത്ത് ചെറു തീയിൽ മൂടിവേവിക്കുക ….ഇടയ്ക്കിടക്ക് ഒന്ന് ഇളക്കി കൊടുതോള്….ബിരിയാണി ചോറ് വല്ലാണ്ട് വെന്തു പോകരുത്.. അരിയിലെ വെള്ളം പറ്റുന്നത് വരെ വേവിക്കണം ഇനി തീ ഓഫ്‌ ചെയ്തു വച്ചോളു.. 10 മിനിട്ട് കഴ്ഞ്ഞു തുറക്കുമ്പോ ചോറ് റെഡി… . മീനും ഗ്രേവിയുമുള്ള പാത്രത്തിന്‌ മുകളില്‍ കുറച്ച്‌ ചോറിട്ട്‌ അതിനു മേലെ കുറച്ചു ഗരം മസാല വിതറി pഅതിനുമുകളില്‍ വറുത്ത സവാള,കിസ്മിസ്‌ ,അണ്ടിപരിപ്പ്‌ എന്നിവ വിതറി ….കുറച്ചു മല്ലി ഇലേം പുതിനൈലേം എല്ലാം വിതറി അലങ്കരിച്ചു വയ്ക്കണം …
ഫിഷ്‌ ബിരിയാണി റെഡ്ഡി…….

 

LEAVE A REPLY

Please enter your comment!
Please enter your name here