Home Cake പഞ്ഞി പോലെ സോഫ്റ്റ് മാർബിൾ കേക്ക് എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും ഇഷ്ടപ്പെടും വളരെ...

പഞ്ഞി പോലെ സോഫ്റ്റ് മാർബിൾ കേക്ക് എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും ഇഷ്ടപ്പെടും വളരെ ടേസ്റ്റ് ആണ്

പഞ്ഞി പോലെ സോഫ്റ്റ് മാർബിൾ കേക്ക് | Soft Marble cake

ചേരുവകൾ
മൈദാ : 3/4 cup + 2 tbsp(100g)
കോൺഫ്ലവർ – 2 tbsp
ബേക്കിംഗ് പൗഡർ-1 tsp
മുട്ട ചെറുത്-2
വിനാഗിരി-1/2 tsp
പഞ്ചസാര പൊടിച്ചത്-1/2 cup
സൺഫ്ലവർ ഓയിൽ-1/3 cup(80 ml)
വാനില എസ്സെൻസ്-1 tsp
പാൽ-1/3 cup
കൊക്കോ പൗഡർ-1 ½ tbsp

തയ്യാറാക്കേണ്ട വിധം 
മൈദാ,കോൺഫ്ലവർ,ബേക്കിംഗ് പൗഡർ എന്നിവ യോജിപ്പിക്കുക.മുട്ട വെള്ളയും മഞ്ഞയും വേർപെടുത്തി വെള്ള വിനാഗിരി ചേർത്ത് നന്നായി പതപ്പിച്ചെടുക്കുക.മഞ്ഞ യിലേക്കു പഞ്ചസാര ചേർത്ത് നന്നായി ബീറ്റ് ചെയ്യുക.ഇതിലേക്ക് എണ്ണയും എസ്സെൻസ് ഉം ചേർത്ത് നന്നായി ബീറ്റ് ചെയ്യുക.ഇതിലേക്ക് പൊടി കുറച്ചു കുറച്ചായി അരിച്ചു ചേർത്ത് യോജിപ്പിക്കുക.ഇടയ്ക്കു കുറച്ചു പാലും ചേർക്കുക .ഇതിലേക്ക് വെള്ളയും ചേർത്തിളക്കുക.ഈ മാവ് ൽ നിന്ന് 5tbsp മാറ്റി വയ്ക്കുക.ഇതിലേക്ക് കൊക്കോ പൌഡർ ചേർത്ത് യോജിപ്പിക്കുക വാനില ,ചോക്ലേറ്റ് മിക്സ് കേക്ക് ടിൻ ലേക്ക് ഇടവിട്ട് ഒഴിച്ച് കൊടുക്കുക.ഇത് ചൂടായ ഓവൻ ൽ വച്ച് 180 ഡിഗ്രിയിൽ 30 മിനിറ്റ് ബേക്ക് ചെയ്യുക .

വീഡിയോ റെസിപ്പി:

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here