Home Break fast പുത്തൻ രുചിയിൽ ഇത്രയും ഹെൽത്തി ആയ ഒരു ബ്രേക്ക്ഫാസ്റ്റ് എല്ലാവരും ട്രൈ ചെയ്തു നോക്കൂ ഈസി...

പുത്തൻ രുചിയിൽ ഇത്രയും ഹെൽത്തി ആയ ഒരു ബ്രേക്ക്ഫാസ്റ്റ് എല്ലാവരും ട്രൈ ചെയ്തു നോക്കൂ ഈസി റെസിപ്പി ആണ് എല്ലാവർക്കും തീർച്ചയായും ഇഷ്ടപ്പെടും

|Breakfast recipe

ചേരുവകൾ

റാഗി ഒരു കപ്പ്
ഉഴുന്ന് കാൽ കപ്പ്
ഉലുവ ഒരു ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
വെള്ളം ആവശ്യത്തിന്
ചോറ് 2 ടേബിൾ സ്പൂൺ

തയ്യാറാക്കേണ്ട വിധം

ഒരു ബൗളിലേക്ക് റാഗി ഉഴുന്ന് ഉലുവ എന്നിവ ചേർത്ത് നല്ലപോലെ കഴുകിയതിനു ശേഷം വെള്ളമൊഴിച്ച് രണ്ടുമണിക്കൂർ കുതിർത്താനായി മാറ്റിവയ്ക്കുക രണ്ടു മണിക്കൂറിനു ശേഷം റാഗി വീണ്ടും കഴുകിയെടുക്കുക അതിനുശേഷം വെള്ളം എല്ലാം കളഞ്ഞു മിക്സിയുടെ ജാർ ഇലേക്ക് ഇട്ട് കൊടുക്കുക ഇതിലേക്ക് 2 ടേബിൾ സ്പൂൺ ചോറും ആവശ്യത്തിന് ഉപ്പും ചേർത്ത് മുക്കാൽ കപ്പ് വെള്ളം കൂടി ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. ദോശ മാവിന്റെ പാകത്തിനു വേണം അരച്ചെടുക്കാൻ അതിനുശേഷം 8 മണിക്കൂർ മുതൽ 10 മണിക്കൂർ വരെ മൂടിവെക്കുക 10 മണിക്കൂറിനു ശേഷം മാവ് നല്ലപോലെ പൊങ്ങി വന്നിട്ടുണ്ടാകും.അതിനു ശേഷം ഒരു പാൻ ചൂടാകുമ്പോൾ ഓരോ തവി മാവ് കോരിയൊഴിച്ച് ദോശ ചുട്ടെടുക്കാം ആവശ്യമെങ്കിൽ അര ടീ സ്പൂൺ നെയ്യും ചേർത്തു കൊടുക്കാം സൂപ്പർ ടേസ്റ്റിൽ നല്ല ഹെൽത്തി ദോശ റെഡിയായി

. വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക


ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here